അബുദാബി ∙ ഏറ്റവും വലിയ സബ്സിഡികളല്ല, മികച്ച ഉൽപന്നങ്ങളും സേവനങ്ങളുമാണ് വികസനത്തിന് വഴിയൊരുക്കുന്നതെന്ന് സ്വീഡിഷ് രാജ്യാന്തര വികസന, സഹകരണ, വിദേശ വ്യാപാര മന്ത്രി ജോഹാൻ ഫോർസെൽ പറഞ്ഞു. രാജ്യാന്തര സ്വതന്ത്ര വ്യാപാരത്തെക്കാൾ ആഭ്യന്തര വിപണി സംരക്ഷണത്തിൽ ചില രാജ്യങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആശങ്കാജനകമാണെന്നും കൂട്ടിച്ചേർത്തു.
നവീകരണത്തിലും വ്യാപാരത്തിലും വിശ്വസിക്കുന്ന ഇടത്തരം രാജ്യങ്ങൾക്ക് ഇതു വെല്ലുവിളിയാണെന്നും പറഞ്ഞു. ലോക വ്യാപാര സംഘടനയുടെ 13ാമത് സമ്മേളനത്തിന് സ്വീഡിഷ് പ്രതിനിധി സംഘത്തെ നയിച്ച് അബുദാബിയിൽ എത്തിയതായിരുന്നു ഫോർസെൽ. നിയമങ്ങൾ അടിസ്ഥാനമാക്കി രാജ്യാന്തര വ്യാപാര സംവിധാനത്തോടുള്ള സ്വീഡന്റെ പ്രതിബദ്ധത മന്ത്രി ഊന്നിപ്പറഞ്ഞു.
പൂർണമായും പ്രവർത്തനക്ഷമമായ തർക്ക പരിഹാര സംവിധാനം പുനഃസ്ഥാപിക്കുക, മത്സ്യബന്ധന സബ്സിഡി ചർച്ച ചെയ്യുക, ഇലക്ട്രോണിക് ഇടപാടുകളുടെ കസ്റ്റംസ് തീരുവകൾക്കുള്ള മൊറട്ടോറിയം നീട്ടൽ തുടങ്ങിയവയും സമ്മേളനത്തിൽ ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു. 166 രാജ്യങ്ങൾ ഒത്തുകൂടി ചർച്ച പ്രശ്നങ്ങൾ ചെയ്യുന്നത് ഏറെ പ്രതീക്ഷ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ