പോർബന്തർ: ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട. ചൊവ്വാഴ്ച നേവിയും നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയും നടത്തിയ പരിശോധനയില്‍ 3300 കിലോ ലഹരിമരുന്നുമായി അഞ്ച് പാകിസ്താന് സ്വദേശികള്‍ പിടികൂടിയത്. പോര്‍ബന്തറിന് സമീപം വന്ന ഒരു കപ്പലില്‍ നിന്നാണ് ലഹരിമരുന്ന് പിടിച്ചത്. അടുത്തകാലത്ത് നടന്ന ഏറ്റവും വലിയ ലഹരിവേട്ടയാണിതെന്ന് നേവി അറിയിച്ചു.
3089 കിലോ ചരസ്, 158 കിലോ മെത്താംഫെറ്റാമൈന്‍, 25 കിലോ മോര്‍ഫിന്‍ എന്നിവയാണ് പിടികൂടിയത്. ആയിരം കോടി രൂപയിലേറെ രാജ്യാന്തര മാര്‍ക്കറ്റില്‍ വിലവരുമെന്നാണ് സൂചന. പോര്‍ബന്തറിന് സമീപം കടലില്‍ സംശയകരമായ നിലയില്‍ ബോട്ട് കണ്ടെത്തിയത്. തുടര്‍ന്ന് നേവിയും മറ്റ് ഏജന്‍സികളും ചേര്‍ന്നാണ് ബോട്ട് പിടിച്ചെടുത്തത്.
ലഹരികടത്ത് സംഘത്തിന് ഏതെങ്കിലൂം ദേശവിരുദ്ധ സംഘവുമായി ബന്ധമുണ്ടോയെന്ന് ഗുജറാത്ത് ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഡല്‍ഹിയിലും പൂനെയിലും നടന്ന റെയ്ഡില്‍ 1,100 കിലോ മെഫെഡ്രോണ്‍ പിടിച്ചെടുത്തിരുന്നു. വിപണിയില്‍ 2500 കോടി രൂപ വിലവരുമിതിന്. മിയാവ് മ്യാവു, വൈറ്റ് മാജിക്, ഡ്രോണ്‍, എം ക്യാറ്റ് എന്നീ പേരുകളില്‍ അറിയപ്പെടുന്നതാണ് ഈ മയക്കുമരുന്ന്. 700 കിലോ പൂനെയില്‍ നിന്നും 400 കിലോ ഡല്‍ഹിയില്‍ നിന്നുമാണ് പിടികൂടിയത്.