ജയിലില്‍ മരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിന്റെ കടുത്ത വിമര്ശകനുമായ അലക്‌സി നവാല്‍നിയുടെ സംസ്കാരം മാർച്ച് ഒന്നിന് നടത്താൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ പുറത്തു. സംസ്ക്കാരം മോസ്കോയിലെ മേരിനോ ജില്ലയിൽ നടത്തുമെന്ന് നവാല്‍നിയുടെ വക്താവ് കിര യർമിഷ് അറിയിച്ചു.
മകന്റെ മൃതദേഹം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് നവാൽനിയുടെ മാതാവായ ല്യൂഡ്‌മില നവാല്‍നയ റഷ്യൻ കോടതിയെ സമീപിച്ചിരുന്നു. അലക്‌സി നവാൽനിയുടെ മൃതദേഹം രഹസ്യമായി സംസ്കരിക്കാനുള്ള തീരുമാനത്തിലായിരുന്നു റഷ്യൻ ഭരണകൂടം. ഇതിന്റെ ഭാഗമായി നവാല്‍നിയുടെ സംസ്‌കാരം രഹസ്യമായി നടത്തണമെന്ന് ആവശ്യപ്പെട്ട് നവാൽനിയുടെ മാതാവിനെ അന്വേഷണ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും മാതാവ് ല്യൂഡ്‌മില ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. ഫെബ്രുവരി 16നാണ് അലക്‌സി നവാല്‍നി ജയിലിൽ മരിച്ചതായി വാർത്തകൾ പുറത്തുവന്നത്.
മോസ്‌കോയില്‍നിന്ന് ഏകദേശം 230 കിലോമീറ്റര്‍ കിഴക്ക് വ്ളാദിമിര്‍ മേഖലയിലെ മെലെഖോവോ പട്ടണത്തിലെ അതീവ സുരക്ഷാ ജയിലില്‍ തടവിലായിരുന്ന നവാല്‍നി നടത്തത്തിന് ശേഷം തിരിച്ചെത്തിയ നവല്‍നി വല്ലാതെ അവശനായെന്നും ബോധം നഷ്ടപ്പെട്ട് വീണ് മരിക്കുകയായിരുന്നുവെന്നുമാണ് ജയിൽ അധികൃതർ പറഞ്ഞത്. നവൽനിയുടെ മരണം ആഗോളതലത്തിൽ വലിയ പ്രധിഷേധങ്ങളാണ് ഉയർന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം