കോഴഞ്ചേരി: വിദ്യാര്‍ഥിനിയെ മര്‍ദിച്ച എസ്.എഫ്.ഐ നേതാവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട കടമ്മനിട്ടയിലെ സ്വകാര്യ ലോ കോളേജില്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിനെ ഉപരോധിച്ചു. പ്രിന്‍സിപ്പല്‍ മുറിക്ക് പുറത്തേക്കുള്ള ഇരുമ്പഴി വാതില്‍ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു.
Read More……
- ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ഫെറി കൊച്ചിയില്‍ നീറ്റിലിറക്കി
- എന്‍ഡിഎ ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായി: കേരളത്തിന്റെ രാഷ്ട്രീയ മണ്ണ് എന്‍ഡിഎക്ക് അനുകൂലം; പികെ കൃഷ്ണദാസ്
ഡിസംബര്‍ 22-നാണ് എസ്.എഫ്.ഐ നേതാവായ ജെയ്സണ്‍ ജോസഫ് സഹപാഠിയായ വിദ്യാര്‍ഥിനിയെ മര്‍ദിച്ചത്. കെ.എസ്.യു പ്രവര്‍ത്തകര്‍ കോളജിലെ ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ത്തു.
പോലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടായി. ജെയ്സന് ജോസഫിനെ കോളേജില്‍നിന്ന് പുറത്താക്കുമെന്ന മാനേജ്മെന്റിന്റെ ഉറപ്പിന്മേലാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്.