എന്‍ഡിഎ ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായതായി എന്‍ഡിഎ വൈസ് ചെയര്മാന് പികെ കൃഷ്ണദാസും കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിയും അറിയിച്ചു. എല്ലാ ഘടകകക്ഷികളും ഉന്നയിച്ച ആവശ്യങ്ങള്‍ ബിജെപിയുടെ സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. ലോക്സഭ തിരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യസഖ്യം ഒറ്റക്കെട്ടായി പോരാടും. അതിന് വേണ്ട റോഡ് മാപ്പ് സംസ്ഥാന നേതൃയോഗം ആസൂത്രണം ചെയ്തു. കേരളത്തിന്റെ രാഷ്ട്രീയ മണ്ണ് എന്‍ഡിഎക്ക് അനുകൂലമാണ്.
എല്‍ഡിഎഫും യുഡിഎഫും ദുര്‍ബലമായിരിക്കുകയാണ്. എല്‍ഡിഎഫിന്റെ പൊന്നാനി സ്ഥാനാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥിയായി ഇടി മുഹമ്മദ് ബഷീര്‍ നില്‍ക്കില്ലെന്ന ഉറപ്പ് സിപിഎം സംസ്ഥാന നേതൃത്വം അദ്ദേഹത്തിന് നല്‍കിയെന്നാണ് പറയുന്നത്. ലീഗ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് എകെജി സെന്ററാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മലപ്പുറത്തും പൊന്നാനിയിലും സിപിഎം ലീഗിന് വോട്ട് ചെയ്യും. മറ്റിടങ്ങളില്‍ ലീഗ് സിപിഎമ്മിന് വോട്ട് ചെയ്യും. കോണ്‍ഗ്രസ് ഇതിന് മറുപടി പറയണം. വര്‍ഗീയവാദികളെയും തീവ്രവാദികളെയും പ്രീണിപ്പിക്കാനാണ് സിപിഎമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നത്.
Read more ….
- തിരഞ്ഞെടുപ്പ് ചട്ടലംഘനക്കേസിൽ മുൻ എംപി ജയപ്രദയോട് മാർച്ച് ആറിനകം ഹാജരാകാൻ കോടതി
- ഇന്ത്യയിൽ പോയ വർഷം ഉണ്ടായ വിദ്വേഷ പ്രസംഗങ്ങളുടെ 75 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ: റിപ്പോർട്ട്
- സാമ്പത്തികമായി തകർന്ന് ഇസ്രായേൽ; സമ്പദ്ഘടനയ്ക്ക് പ്രഹരമേൽപ്പിച്ച് യുദ്ധം
- ഗസ്സയിലെ വെടിനിർത്തൽ ; ഒന്നും പറയാറായിട്ടില്ലെന്ന് നെതന്യാഹു; കരാർ നിർദേശം പഠിച്ചു വരികയാണെന്ന് ഹമാസ്
- വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകി രണ്‍ജീത്ത് വധക്കേസ് പ്രതികള്‍
രണ്ട് മുന്നണികളും അശ്ലീല മുന്നണികളായി മാറി. കേരളത്തിലെ ജനങ്ങള്‍ 400 സീറ്റ് നേടുന്ന എന്ഡിഎക്കൊപ്പമാണ് നില്ക്കുക. 40 സീറ്റ് കിട്ടുന്ന ഇണ്ടി മുന്നണിയെ മലയാളികള്‍ കൈവിടുമെന്നുറപ്പാണ്. എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും എന്‍ഡിഎ കണ്വെന്ഷന് നടത്തുമെന്നും പികെ കൃഷ്ണദാസ് പറഞ്ഞു. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്, ബിഡിജെഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.പത്മകുമാര്‍, ശിവസേന അദ്ധ്യക്ഷന്‍ പേരൂര്‍ക്കട ഹരികുമാര്‍, കെകെസി സംസ്ഥാന അദ്ധ്യക്ഷന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്, എന്‍കെസി അദ്ധ്യക്ഷന്‍ കുരുവിള മാത്യൂസ്, എസ്ജെഡി അദ്ധ്യക്ഷന്‍ വിവി രാജേന്ദ്രന്, ജെആര്‍പി അദ്ധ്യക്ഷ സികെ ജാനു, എല്‍ജെപി(ആര്) അദ്ധ്യക്ഷന്‍ രാമചന്ദ്രന് പിഎച്ച്, ആര്‍എല്‍ജെപി നേതാവ് നിയാസ് വൈദ്യരത്നം തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക