ഗസ്സയിൽ സഹായം കാത്തുനിന്നവരെയും വിശപ്പടക്കാൻ ഭക്ഷണം കാത്തുനിൽക്കുന്നവരെയും കൊന്നുതള്ളി മുന്നേറുകയാണ് ഇസ്രായേൽ. വിവരിക്കാൻ കഴിയാത്ത ഇസ്രായേൽ ക്രൂരതയിൽ 10 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുദ്ധത്തെ തുടർന്ന് കൊടുംപട്ടിണിയിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് വരെ മരണപ്പെടുമ്പോഴാണ് വിശപ്പടക്കാനും സഹായത്തിനുമായി കാത്തുനില്ക്കുന്നവരോടും ഇസ്രായേൽ ഭരണകൂടത്തിന്റെ ഈ ക്രൂരതകൾ നടക്കുന്നത്.
ഗസ്സ സിറ്റിയിൽ സഹായ ട്രക്കുകൾക്കായി വരിനിന്നവർക്കു നേരെയാണ് ഇസ്രായേൽ ആക്രമണം. ആയിരങ്ങളാണ് ഭക്ഷണത്തിനായി ഇവിടെ കാത്തുനിന്നിരുന്നത്. പരിക്കേൽക്കുന്നവരെയും ജീവനുവേണ്ടി ആക്സധിക്കുന്നവരെയും ചികിൽസിക്കാൻ വേണ്ട ആശുപത്രിയെ മറ്റു ചികിത്സ സംവിധാനങ്ങളോ ഇന്ന് ഗസ്സയുടെ മണ്ണിൽ ഇല്ല. യു.എൻ ഏജൻസി കൂടി പിന്മാറിയതോടെ പട്ടിണികൊണ്ടു വലയുകയാണ് അവിടെ മനുഷ്യർ.
ഗസ്സ സിറ്റിയിൽ സഹായ ട്രക്കുകൾക്കായി വരിനിന്നവർക്കു നേരെയാണ് ഇസ്രായേൽ ആക്രമണം. ആയിരങ്ങളാണ് ഭക്ഷണത്തിനായി ഇവിടെ കാത്തുനിന്നിരുന്നത്. ഗസ്സയിൽ ഇന്നോളം കണ്ടിട്ടില്ലാത്ത പട്ടിണിയാണ് ഇപ്പോൾ ഉള്ളതെന്ന് പലായനം ചെയ്യുന്നവർ മാധ്യമങ്ങളോട് പറയുന്നു.
അതിനിടെ, ഈ വംശഹത്യയിൽ തനിക്കു പങ്കില്ലെന്ന് പറഞ്ഞോണ്ട് ഇസ്രായേൽ എംബസിക്ക് മുന്നിൽ സ്വയം തീകൊളുത്തി മരിച്ച യു.എസ് സൈനികൻ ആരോൺ ബുഷ്‌നെല്ലിന്റെ മരണത്തിൽ അമേരിക്കയുടെ പല ഭാഗങ്ങളിലും യുദ്ധവിരുദ്ധ റാലികൾക്ക് ആഹ്വാനം നടക്കുകയാണ്. ആരോൺ ബുഷ്നെലിന് ഹമാസ് അനുശോചനമറിയിച്ചു.
തിങ്കളാഴ്ചയോടെ ഗസ്സയിൽ താൽക്കാലിക വെടിനിർത്തലിന് ധാരണയായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറയുന്നു. മാർച്ച് രണ്ടാംവാരം ആരംഭിക്കുന്ന റമസാൻ നോമ്പുകാലത്ത് 40 ദിവസം വെടിനിർത്തലിനു പാരിസിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ വന്ന നിർദേശത്തെ ഇസ്രയേൽ അനുകൂലിച്ചിരുന്നു. ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന ഖത്തറിന്റെ പ്രതികരണം.
ഇതിനിടെ, ഐസ്ക്രീം കഴിച്ചുകൊണ്ട് ഇസ്രായേൽ – ഹമാസ് വെടിനിർത്തൽ ഉടൻ യാഥാർഥ്യമാകുമെന്ന് പറഞ്ഞ ജോ ബൈഡന്റെ നടപടിയിൽ വൻ വിമർശനം ഉയരുകയാണ്. തിങ്കളാഴ്ച ലേറ്റ് നൈറ്റ് വിത്ത് സേത്ത് മെയേഴ്സിൻ്റെ ചിത്രീകരണത്തിന് ശേഷം ന്യൂയോർക്ക് സിറ്റിയിലെ വാൻ ലീവെൻ ഐസ്ക്രീം ഷോപ്പ് ബൈഡൻ സന്ദർശിച്ചിരുന്നു. ബൈഡൻ ഐസ്ക്രീം ഓർഡർ ചെയ്യുന്നതിന്റെയും മറ്റു ഉപഭോക്താക്കളുമായി സംസാരിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു. വായിൽ ഐസ്ക്രീം കോൺ ഉപയോഗിച്ച്, 30,000 ആളുകളെ കൊന്ന ഒരു യുദ്ധത്തെക്കുറിച്ച് നിസ്സാരമായി സംസാരിക്കുന്നത്, തങ്ങൾ ഇത് ഗൗരവമായി എടുക്കുന്നില്ല എന്നതാണ് വ്യക്തമാക്കുന്നതെന്നായിരുന്നു വിമർശനം.
ഗസ്സയിൽ പട്ടിണിക്കൊപ്പം പകർച്ചവ്യാധിയും പടർന്നുപിടിക്കുന്നത് ആശങ്കയുയർത്തുകയാണ്. പത്തിൽ ഒമ്പത് കുട്ടികളും ദുരിതപൂർണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടികാണിക്കുന്നു. ഭക്ഷണവും വെള്ളവും മരുന്നും ആവശ്യമായ തോതിൽ എത്തിച്ചില്ലെങ്കിൽ മാനുഷിക ദുരന്തം വളരെ വലുതായിരിക്കുമെന്നും സന്നദ്ധ സംഘടനകൾ മുന്നറിയിപ്പ് നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം