ഗുരുവായൂർ :ഭാരതമെന്ന സങ്കല്പം തകർക്കപ്പെടുന്ന കാലത്ത് പുതിയ
തെരഞ്ഞെടുപ്പായുധവുമായി ബിജെപി കടന്നുവരികയാണെന്ന് ശശി തരൂർ എംപി അഭിപ്രായപ്പെട്ടു. കോപ്പിറൈറ്റ് ബിജെപിക്ക് ആരും നൽകിയിട്ടില്ല ജയറാം എന്ന് വിളിച്ച് ഗാന്ധിജി മരിച്ച മണ്ണാണിത്. മതത്തെ രാഷ്ട്രീയ ആയുധമാക്കുന്ന ബിജെപി വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ടി എൻ പ്രതാപൻ എംപി നടത്തുന്ന സ്നേഹ സന്ദേശയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതര കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കുന്ന ടി എൻ പ്രതാപൻ സ്നേഹബന്ധം തകരുന്ന സമൂഹങ്ങൾക്കിടയിൽ ശാന്തി ദൂതുമായി എത്താറുണ്ടെന്നും ശശി തരൂർ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് ജോസ് വളളൂർ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്,ജോസഫ് എം ചാലിശ്ശേരി, അബ്ദുറഹ്മാൻകുട്ടി,ടിവി ചന്ദ്രമോഹൻ, അനിലക്കര, സുനിൽ അന്തിക്കാട്, സിസി ശ്രീകുമാർ, എം എൻ ഹൈദരാലി, ടി എസ് സജിത്ത്,ഗോപ പ്രതാപൻ, കെ ഡി വീരമണി, അലാവുദ്ദീൻ ഒ കെ ആർ മണികണ്ഠൻ, ടി നിർമ്മല എന്നിവർ സംസാരിച്ചു.