മുഗൾ രാജാക്കന്മാരുടെയോ രാജ്ഞിമാരുടെയോ യഥാർത്ഥ ചിത്രങ്ങൾ കണ്ടിട്ടുണ്ടോ? മുഗൾ ഭരണത്തെ കുറിച്ച് പറയുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ഷാജഹാനെ ചക്രവർത്തിയുടെയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പത്നി മുംതാസ് മഹലിന്റെയും പ്രണയകഥകളായിരിക്കും. എന്നാൽ, മുഗൾ ചക്രവർത്തി ഷാജഹാന്റെ ഭാര്യ മുംതാസ് മഹലിന്റേതെന്ന അവകാശവാദവുമായി ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്താണ് ഇതിന്റെ വാസ്തവമെന്നു നോക്കാം… ആരാണ് വൈറൽചിത്രത്തിലുള്ളത്?
രാജകീയ വസ്ത്രം ധരിച്ച ഒരു സ്ത്രീയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈ ചിത്രത്തിന്റെ വസ്തുത പരിശോധിക്കാൻ ആദ്യം ഈ ചിത്രത്തെ ഒന്ന് റിവേഴ്സ് ഇമേജ് തിരയലിന് വിധേയമാക്കി. അപ്പോൾ കിട്ടിയത് ഇതേ ചിത്രം ഉൾപ്പെട്ട ഒരു വെബ്സൈറ്റാണ്
ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്- ‘Sultan Shahjahan Begum, GCSI (1838-1901), Begum of Bhopal : Prince of Wales Tour of India 1875-6 (vol.3) 1875-76’ എന്നാണ് കുറിപ്പ്.
ഈ വിവരങ്ങൾ പ്രകാരം ചിത്രത്തിലുള്ളത് ഭോപ്പാലിലെ ബീഗമായിരുന്ന സുൽത്താൻ ഷാജഹാൻ ബീഗമാണ്.
വിക്ടോറിയ രാജ്ഞിയുടെ മൂത്ത മകനും വെയിൽസ് രാജകുമാരനുമായ ആൽബർട്ട് എഡ്വേർഡ്, 1875 ഒക്ടോബറിൽ
ഇന്ത്യൻ ഭരണാധികാരികളും ബ്രിട്ടിഷ് രാജകുടുംബവും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമത്തിൽ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഒരു പര്യടനം തുടങ്ങി. 21 നഗരങ്ങളാണ് രാജകുമാരൻ സന്ദർശിച്ചതായി പറയുന്നത്.
ആധുനിക ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, നേപ്പാൾ എന്നിവയുടെ ഭാഗങ്ങളിലെ തന്റെ പര്യടനത്തിനിടെ കണ്ടുമുട്ടിയ ഓരോ ഭരണാധികാരികൾക്കും അദ്ദേഹം സമ്മാനങ്ങൾ കൈമാറുകയും സമ്മങ്ങൾ സ്വീകരിക്കുകയും ചെയ്തതായും പറയുന്നുണ്ട്. 1876 മേയ് മാസത്തിൽ രാജകുമാരൻ ഇംഗ്ലണ്ടിലേക്ക് മടങ്ങി. ആ സന്ദർശനത്തിൽ പകർത്തിയ ചിത്രമാണിതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
കൂടുതൽ അന്വേഷണത്തിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പോർട്ടലിലും ഇതേ ചിത്രം ഉള്ളതായി കണ്ടെത്തി. ‘Begums of Bhopal:107 Years of Golden Reign ‘ എന്ന തലക്കെട്ടോടെയാണ് വിവരങ്ങൾ നൽകിയിരിക്കുന്നത്.
1819 നും 1926 നും ഇടയിൽ ഭോപ്പാൽ ഭരിച്ചിരുന്നത് നാലു സ്ത്രീകളാണെന്ന് ലേഖനത്തിൽ പറയുന്നു. ഇതില് 1838 മുതൽ 1901 വരെ ജീവിച്ചിരുന്ന മൂന്നാമത്തെ ഭരണാധികാരി ഷാജഹാൻ ബീഗമാണ് ചിത്രത്തിലുള്ളതെന്ന് ഈ റിപ്പോർട്ടിൽ നിന്ന് വ്യക്തമാണ്.
ഇനി അറിയേണ്ടത് മുഗൾ ചക്രവർത്തിയായ ഷാജഹാന്റെ പ്രിയപ്പെട്ട ഭാര്യയായിരുന്ന മുംതാസ് മഹലിനെ കുറിച്ചാണ്. അർജുമന്ദ് ബാനു ബീഗം ( Arjumand Banu Begum ) എന്ന പേരിൽ ജനിച്ച് പിന്നീട് മുംതാസ് മഹാലയ മുഗൾ രാജ്ഞി 1593 നും 1631 നും ഇടയിലുള്ള കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്. എന്നാൽ ഷാജഹാൻ ബീഗം 1838ലാണ് ജനിച്ചത്. ഈ കാലഘട്ടങ്ങൾ തമ്മിൽ ഏറെ ദൂരത്തെ വ്യത്യാസമുണ്ട്.
മുംതാസിന്റെയും ഷാജഹാൻറെയും ഒക്കെ വരച്ചെടുത്ത ചിത്രങ്ങളാണ് നമുക്ക് കാണാൻ കഴിയുന്നത്.
ഇതിൽ നിന്നും വൈറൽ ചിത്രത്തിലുള്ളത് ഭോപ്പാലിലെ മൂന്നാമത്തെ ബീഗമായ ഷാജഹാൻ ബീഗമാണെന്നും ഈ ചിത്രത്തിന് മുഗൾ ചക്രവർത്തി ഷാജഹാന്റെ ഭാര്യ മുംതാസുമായി യാതൊരു ബന്ധവുമില്ലായെന്നും വ്യക്തമാകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം