തൃശൂർ: പോപ്പുലർ ഫ്രണ്ടിന്റെയും ആർഎസ്എസിന്റെയും വോട്ട് തങ്ങൾക്ക് വേണ്ടെന്ന് ടി എൻ പ്രതാപൻ എംപി.മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്സെയെ ന്യായീകരിക്കുന്ന ആർഎസ്എസിന്റെ വോട്ട് ഞങ്ങൾക്ക് വേണ്ട.
കേരളത്തിനകത്തും പുറത്തും മതവൈര്യം വളർത്താൻ വേണ്ടി ശ്രമിക്കുന്ന പോപ്പുലർ ഫ്രണ്ടിന്റെ വോട്ടും വേണ്ട. ഇത് നിലപാടാണ്. ഇതിലൊരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു.ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ടി എൻ പ്രതാപൻ തന്നെയാകും കോൺഗ്രസ് സ്ഥാനാർഥിയായി തൃശൂരിൽ മത്സരിക്കുന്നത്. പ്രതാപനും സുനിൽകുമാറിനും നല്ല അടിത്തറയുള്ള മണ്ഡലം കൂടിയാണ് തൃശൂർ.