കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ദേശിയ, വിമോചന ദിനാഘോഷങ്ങള്‍ക്കിടെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട 136 പേരെ ആംബുലൻസിൽ ഹോസ്പിറ്റലുകളിലും, ക്ലിനിക്കുകളിലും എത്തിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 119 പേർക്ക് ക്ലിനിക്കുകളിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. 17 പേരെ ഹോസ്പിറ്റലുകളിലേക്ക് മാറ്റിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അടിയന്തര വൈദ്യസഹായം എത്തിക്കുന്നതിൽ വർധനവ് വന്നെങ്കിലും വാഹനാപകടങ്ങളിൽ വലിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഈ ദിവസങ്ങളിൽ 12 അപകടങ്ങൾ രേഖപെടുത്തിയ്ത്, ഈ വർഷം അത് 3 ആയി കുറഞ്ഞു. ആഭ്യന്തര മന്ത്രാലയം നടത്തിയ ട്രാഫിക് ബോധവത്കരണ പരിപാടികളുടെ സംഘാടനവും, മഴ ഉള്ള കാലാവസ്ഥയിൽ റോഡുകളിലെ തിരക്ക് കുറഞ്ഞതും വാഹനാപകടങ്ങൾ കുറയുന്നതിന് കാരണമായതായി എമർജൻസി മെഡിക്കൽ സർവീസസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ഡോ. അഹമ്മദ് അൽ ഷാത്തി ചൂണ്ടിക്കാട്ടി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ