തൃശ്ശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു വേണ്ടി സംസ്ഥാനത്തെ വിവിധ പാർലമെന്റ് മണ്ഡലങ്ങളിൽ മത്സരത്തിനിറങ്ങുന്നതിൽ അഞ്ചുപേർ തൃശ്ശൂർ ജില്ലക്കാർ. തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുന്ന വിഎസ് സുനിൽകുമാർ അന്തിക്കാട് സ്വദേശിയാണ്. ആലത്തൂർ മണ്ഡലത്തിൽ മത്സരിക്കുന്ന കെ. രാധാകൃഷ്ണൻ ചേലക്കരകാരനാണ്.
ചാലക്കുടി മണ്ഡലത്തിൽ മത്സരിക്കുന്ന സി.രവീന്ദ്രനാഥ് ആകട്ടെ തൃശ്ശൂർ കാനാട്ടുകരക്കാരനാണ്. ഇതേ സ്ഥലത്ത് നിന്ന് തന്നെയാണ് പാലക്കാട് മത്സരിക്കുന്ന എ. വിജയരാഘവന്റെയും താമസം. മലപ്പുറത്താണ് ജനിച്ചെങ്കിലും അദ്ദേഹം കാലങ്ങളായി ഇവിടെയാണ് താമസിക്കുന്നത്. പൊന്നാനി മണ്ഡലത്തിൽ മത്സരിക്കുന്ന കെ. എസ് ഹംസ ചേലക്കര നിയോജകമണ്ഡലത്തിലെ തൊടുപ്പാലം സ്വദേശിയാണ്. പാഞ്ഞാൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ആണ് ഹംസ.
എൽഡിഎഫ് സ്ഥാനാർത്ഥികൾ അഞ്ചു പേർ തൃശ്ശൂർക്കാർ
തൃശ്ശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു വേണ്ടി സംസ്ഥാനത്തെ വിവിധ പാർലമെന്റ് മണ്ഡലങ്ങളിൽ മത്സരത്തിനിറങ്ങുന്നതിൽ അഞ്ചുപേർ തൃശ്ശൂർ ജില്ലക്കാർ. തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുന്ന വിഎസ് സുനിൽകുമാർ അന്തിക്കാട് സ്വദേശിയാണ്. ആലത്തൂർ മണ്ഡലത്തിൽ മത്സരിക്കുന്ന കെ.രാധാകൃഷ്ണൻ ചേലക്കരകാരനാണ്.
ചാലക്കുടി മണ്ഡലത്തിൽ മത്സരിക്കുന്ന സി. രവീന്ദ്രനാഥ് ആകട്ടെ തൃശ്ശൂർ കാനാട്ടുകരക്കാരനാണ്. ഇതേ സ്ഥലത്ത് നിന്ന് തന്നെയാണ് പാലക്കാട് മത്സരിക്കുന്ന എ. വിജയരാഘവന്റെയും താമസം. മലപ്പുറത്താണ് ജനിച്ചെങ്കിലും അദ്ദേഹം കാലങ്ങളായി ഇവിടെയാണ് താമസിക്കുന്നത്. പൊന്നാനി മണ്ഡലത്തിൽ മത്സരിക്കുന്ന കെ. എസ് ഹംസ ചേലക്കര നിയോജകമണ്ഡലത്തിലെ തൊടുപ്പാലം സ്വദേശിയാണ്. പാഞ്ഞാൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ആണ് ഹംസ.