ദുബായ് ∙ നിര്‍മലമായ മനസ്സും നിഷ്കളങ്കമായ പ്രവര്‍ത്തനങ്ങളുമായി ജീവിതം ക്രമീകരിക്കലാണ് വ്രതാനുഷ്ഠാനത്തിന്റെ പ്രധാന ലക്ഷ്യമെന്നും മരണമെന്ന യാഥാർഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് സകല സാമൂഹിക തിന്മകളില്‍നിന്നും അകലം പാലിച്ച് പാപമുക്തനാവുമ്പോഴാണ് വിശ്വാസി വിജയിക്കുന്നതെന്നും പ്രഭാഷകന്‍ അന്‍സാര്‍ നന്മണ്ട പറഞ്ഞു. ഖിസൈസ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച ‘അഹ് ലന് റമദാന് 24’ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ഹുസൈന് കക്കാട് അധ്യക്ഷത വഹിച്ചു. യുഎഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് എ.പി. അബ്ദുസ്സമദ് ഉപഹാരം സമ്മാനിച്ചു. അക്ബര്‍ഷാ വൈക്കം, ദില്‍ഷാദ് ബഷീര്‍ എന്നിവർ പ്രസംഗിച്ചു. ശിഹാബ് ഉസ്മാന് പാനൂര്‍ പരിപാടി നിയന്ത്രിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ