ദുബായ് ∙ അനാഥരെ സംരക്ഷിക്കുന്ന കാര്യത്തില്‍ വയനാട് മുസ്ലിം ഓര്‍ഫനേജിനെ (ഡബ്ല്യുഎംഒ) ദീര്‍ഘകാലം നയിച്ച എം.എ മുഹമ്മദ് ജമാല്‍ ആധുനിക സമൂഹത്തിലെ ഏറ്റവും മികച്ച മാതൃകയാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഡബ്ല്യുഎംഒ ദുബായ് ചാപ്റ്റര്‍ സംഘടിപ്പിച്ച ‘സ്മരണീയം’ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് കെ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് സ്വഫ്വാന് ഖിറാഅത്ത് നടത്തി. റാഷിദ് ഗസ്സാലി കൂളി വയൽ അനുസ്മരണ പ്രഭാഷണം നടത്തി. ഡബ്ല്യുഎംഒ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി, സുബൈര്‍ ഹുദവി ചേകനൂര്‍, അയ്യൂബ് കച്ചേരി, മൊയ്തു മക്കിയാട്, ജനറൽ സെക്രട്ടറി മജീദ് മടക്കിമല, ട്രഷറര്‍ അഡ്വ. മുഹമ്മദലി എന്നിവർ പ്രസംഗിച്ചു. കല്പറ്റയില് നിര്‍മിക്കുന്ന കൊമേഴ്സ്യല്‍ സെന്ററിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. യുഎഇയുടെ ഗോള്‍ഡന്‍ വീസ ലഭിച്ച അഞ്ചു പൂര്വവിദ്യാർഥികളെ ആദരിച്ചു. മുഹമ്മദ് ജമാലിനെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ