ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിന് വീണ്ടും തിരിച്ചടി. കോൺഗ്രസ് രാജ്യസഭാ എംപിയും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന നരൻ റാത്വ ബിജെപിയിൽ ചേർന്നു. ഗാന്ധിനഗറിലെ ബി.ജെ.പി ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷൻ സി.ആർ പാട്ടീലിൻ്റെ നേതൃത്വത്തിലായിരുന്നു ബിജെപിയിൽ അംഗത്വമെടുത്തത്.
മകനും മറ്റ് നിരവധി അനുകൂലികൾക്കൊപ്പമാണ് റാത്വയുടെ പാർട്ടി മാറ്റം.കാവി തൊപ്പിയും പതാകയും നൽകി ബിജെപി കോൺഗ്രസ് നേതാവിനെ സ്വീകരിച്ചു.ഈ വർഷം ഏപ്രിലിൽ രാജ്യസഭയിലെ കാലാവധി അവസാനിക്കാനിരിക്കെയാണ് പാട്ടീൽ പാർട്ടി മാറിയത്.
അഞ്ച് തവണ (1989, 1991, 1996, 1998, 2004 ) ലോക്സഭാ എം.പിയായി പ്രവർത്തിച്ചിട്ടുണ്ട്. 2004ലെ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിൽ റെയിൽവേ സഹമന്ത്രിയായിരുന്നു. 2021 മെയ് മുതൽ 2022 ഏപ്രിൽ വരെ പട്ടികജാതി പട്ടികവർഗ ക്ഷേമ സമിതി അംഗമായും അദ്ദേഹം പ്രവർത്തിച്ചു.
















