പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസില്‍ വന്‍ അഴിച്ചു പണി. നിലവില്‍ ഇരിക്കുന്ന സ്റ്റേഷനുകളില്‍ നിന്നും തൊരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായാണ് പൂതിയ മാറ്റം. ഇന്ന് വൈകിട്ടോടെയാണ് പോസീല് ആസ്ഥാനത്തു നിന്നും സ്ഥലം മാറ്റ ഉത്തരവിറങ്ങിയത്. 26 ഇന്‍സ്‌പെക്ടര്‍മാര്‍ക്കാണ് മാറ്റം. ചിറ്റാര്‍ പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്തിനെ മാരാരിക്കുളത്തേക്കും, മാരാരിക്കുളത്തിരുന്ന രാജേഷിനെ ചിറ്റരിലേക്കും മാറ്റി നിയമിച്ചിട്ടുണ്ട്. ഹരിപ്പാട് സ്റ്റേഷനിലെ സി. ദേവരാജനെ ചെങ്ങന്നൂരിലേക്കും, ഹരിപ്പാടേക്ക് ചെങ്ങന്നൂര്‍ സ്റ്റേഷനിലിരുന്ന അഭിലാഷ് കുമാറിനെയും മാറ്റി നിയമിച്ചാണ് ഉത്തരവിറങ്ങിയത്.
മണ്ണാഞ്ചേരി സ്റ്റേഷനില്‍ നിന്നും നിസാമുദ്ദീനെ ഇടുക്കി കാളിയാറിലേക്കും, മണ്ണാഞ്ചേരിയിലേക്ക് കാളിയാറിലിരുന്ന ബേസില്‍ തോമസിനെയും മാറ്റി നിയമിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരി സ്റ്റേഷനില്‍ നിന്നും ബി.കെ. അരുണിനെ മൂവാറ്റുപുഴയിലേക്കും മാറ്റി നിയമിച്ചു. കോതമംഗലം പോലീസ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ പി.ടി ബിജോയിയെ തൃശൂര്‍ സിറ്റി പഴയന്നൂര്‍ സ്റ്റേഷനിലേക്കു മാറ്റി. മൂവാറ്റുപുഴ സ്റ്റേഷനിലിരുന്ന ടി.സി മുരുഗനെ എറണാകുളം റൂറലിലെ നെടുമ്പാശ്ശേരി സ്റ്റേഷനിലേക്കും മാറ്റി. എറണാകുളം റൂറല്‍ കോട്ടപ്പടി സ്റ്റേഷനിലിരുന്ന സാംജോസിനെ പാലക്കാട് പുതുനഗരം സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
പഴയന്നൂര്‍ ഇന്‍സ്‌പെക്ടര്‍ മഹേന്ദ്രസിംഹനെ കോട്ടപ്പടി സ്റ്റേഷനിലേക്ക് മാറ്റി. പുതുനഗരം സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സി.എല്‍. ഷാജുവിനെ കോതമംഗലം സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. കോഴിക്കോട് കുറ്റ്യാടി സ്‌റ്റേഷനില്‍ നിന്നും ഉമേഷന്‍ കഴുങ്കുംവള്ളിയെ കാസര്‍ഗോഡ് നീലേശ്വരം സ്‌റ്റേഷനിലേക്കാണ് മാറ്റി ഉത്തരവായിരിക്കുന്നത്. കണ്ണൂര്‍ റൂറലിലെ പയ്യന്നൂര്‍ സ്റ്റേഷനില്‍ നിന്നും ടി.കെ. മുകുന്ദനെ കണ്ണൂര്‍ റൂറല്‍ ശ്രീകണ്ഠപുരത്തേക്ക് മാറ്റി. ശ്രീകണ്ഠപുരത്തു നിന്നും ജീവന്‍ ജോര്‍ജ്ജിനെ പട്ടന്നൂര്‍ പി.എസിലേക്കും മാറ്റി നിയമിച്ച് ഉത്തരവായി. കണ്ണൂര്‍ സിറ്റി തളിപ്പറമ്പ് സ്റ്റേഷനില്‍ നിന്നും കെ.പി. ഷൈനിനെ വളപട്ടണത്തേക്ക് മാറ്റി. വളപട്ടണത്തിരുന്ന എം.എല്‍.
ബെന്നി ലാലുവിനെ തളിുപ്പറമ്പിലേക്കും മാറ്റി. നീലേശ്വരം പി.എസില്‍ നിന്നും കെ.പി. ശ്രീഹരിയെ വയനാട് തലപ്പുഴയിലേക്ക് മാറ്റി. കാസര്‍ഗോഡ് ബേക്കലില്‍ നിന്നും യു.പി വിപിനെ കോഴിക്കോട് കുറ്റ്യാടിയിലേക്ക് മാറ്റി. കാസര്‍ഗോഡ് ആദര്‍ പി. നളിനാക്ഷനെ വയനാട് പടിഞ്ഞാറേത്തറ സ്റ്റേഷനിലേക്ക് മാറ്റി. ബേഡകത്തു നിന്നും സുബാഷ് പറങ്ങനെ പുല്‍പ്പള്ളിയിലേക്ക് മാറ്റി. കാസര്‍ഗോഡ് ചിറ്റാരിക്കലില്‍ നിന്നും എം.പി. വിനീഷ് കുമാറിനെ കോഴിക്കോട് റൂറല്‍ സൈബര്‍ ക്രൈമിലേക്കാണ് മാറ്റിയത്. കൊല്ലം സിറ്റി സൈബര്‍ ക്രൈമിലേക്ക് മാറ്റിയ സ്മിതേഷ് കുമാറിന്റെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നുമാണ് സ്മിതേഷിനെ സ്ഥലം മാറ്റല്‍ ലിസ്റ്റില്‍ പെടുത്തിയിരിക്കുന്നത്. വയനാട് തലപ്പുഴയില്‍ നിന്നും എസ്. അരുണ്‍ഷായെ ബേക്കലിലേക്കു മാറ്റി. കോഴിക്കോട് റൂറല്‍ സൈബര്‍ ക്രൈമില്‍ നിന്നും എസ്.എല്‍. പ്രേംലാലിനെ ബേക്കലിലേക്ക് മാറ്റിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക