കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശിക്ഷ ഉയർത്തി ഹൈക്കോടതി. കീഴ്ക്കോടതി ജീവപര്യന്തം ശിക്ഷക്ക് വിധിച്ച എട്ട് പേരുടെ ജീവപര്യന്തം തടവ് ജീവപര്യന്തമാക്കി ഉയർത്തിക്കൊണ്ടാണ് ഹൈക്കോടതി വിധി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ ഒന്നു മുതൽ 8 വരെ പ്രതികൾക്കാണ് ജീവപര്യന്തം. പതിനൊന്നാം പ്രതിക്കും കീഴ്ക്കോടതി വെറുതേ വിട്ട കെകെ കൃഷ്ണനും ജ്യോതി ബാബുവിനും ജീവപര്യന്തം തടവും കോടതി വിധിച്ചു.
പതികൾക്ക് 20 വർഷത്തേക്ക് പരോളോ മറ്റിളവുകളോ നൽകാൻ പാടില്ലെന്നും കോടതി വിധിയിൽ പറഞ്ഞു. എം.സി. അനൂപ്,കിർമാണി മനോജ്, എൻ.കെ. സുനിൽകുമാർ,കൊടി സുനി ,ടി.കെ. രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി, എസ്.സിജിത്ത്, കെ. ഷിനോജ്, കെ.സി. രാമചന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. പതിനൊന്നാം പ്രതി ട്രൗസർ മനോജിന് ജീവപര്യന്തം ശിക്ഷയും കോടതി വിധിച്ചു. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാരും കൗസർ എടപ്പഗത്തുമാണ് കേസിൽ വിധി പറഞ്ഞത്.
അതേസമയം, അപൂർവ്വങ്ങളിൽ അപൂർവ്വമല്ലാത്ത കേസല്ല എന്ന നിരീക്ഷണത്തോടെയാണ് പ്രതികൾക്ക് വധശിക്ഷ ഒഴിവാക്കിയത്. കെ കെ രമയ്ക്ക് ഏഴര ലക്ഷം രൂപയും ടി പി യുടെ മകന് 5 ലക്ഷം രൂപയും പ്രതികൾ നൽകണമെന്നും വിധിയിൽ പറയുന്നു.
ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ നിരീക്ഷണങ്ങൾ വാദം കേൾക്കവേ ഇന്ന് കോടതി നടത്തി ഹൈക്കോടതി. ടി.പി. ചന്ദ്രശേഖരൻ വധം ജനാധിപത്യത്തിനും നിയമ വാഴ്ചക്കും നേരെയുണ്ടായ ആക്രമണമാണെന്നാണ് കോടതിയുടെ നിരീക്ഷണം.
രാഷ്ട്രീയ കൊലപാതകം സാധാരണയാണെന്ന് ചിന്തയാണ് മിക്കയാളുകൾക്കുമുള്ളത്. ടിപിയുടെ കൊലപാതകം വിയോജിപ്പിനുള്ള അവകാശത്തിനു നേരെയുള്ള കടന്നാക്രമണമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ടി.പി. വധക്കേസിൽ വാദം തുടരവേയാണ് കോടതിയുടെ നിരീക്ഷണം.
സിപിഎം നേതാവ് പി. മോഹനൻ ഉൾപ്പെടെയുള്ള പ്രതികളെ വിട്ടയച്ചതിനെതിരെ കെ.കെ. രമയും കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടി പ്രതികളും നൽകിയ അപ്പീലുകളിലാണു ഹൈക്കോടതി വിധി പറയുക. ശിക്ഷ റദ്ദാക്കണമെന്നും പ്രതികൾ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു.
ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ 2014ലാണ് 12 പ്രതികളെ കീഴ്ക്കോടതി കോടതി ശിക്ഷിച്ചത്. ശിക്ഷിച്ചവരിൽ സിപിഎം പാനൂർ ഏരിയാ കമ്മിറ്റിയംഗം പി കെ കുഞ്ഞനന്തൻ മരണപ്പെട്ടിരുന്നു.പ്രതികളെ ശിക്ഷിച്ച ഉത്തരവ് ചോദ്യംചെയ്താണു ഹൈക്കോടതിയിൽ അപ്പീലുകൾ എത്തിയത്. ശിക്ഷിക്കപ്പെട്ട 12 പ്രതികൾ ശിക്ഷാവിധിക്കെതിരെ പ്രതികളും പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സർക്കാരും കോടതിയിൽ അപ്പീൽ നൽകിയിരുന്നു.