റിയാദ് ∙ ഇസ്രയേൽ – പലസ്തീൻ സംഘർഷത്തെ തുടർന്ന് പലായനം ചെയ്യാൻ നിർബന്ധിതരായ ലക്ഷക്കണക്കിന് സാധാരണജനങ്ങളുടെ അവസാനത്തെ അഭയകേന്ദ്രമാണ് റഫയെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സുരക്ഷിത സ്ഥാനമെന്ന പേരിൽ ജനങ്ങൾ റഫയിൽ ഇസ്രയേൽ കരയുദ്ധം നടത്തുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുമെന്ന് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ചൂണ്ടിക്കാട്ടി ജനീവയിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് യു.എൻ മനുഷ്യാവകാശ കൗൺസിലിന്റെ 55–ാമത് സെഷനിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഗാസയുടെ തെക്കുഭാഗത്തുള്ള റഫയിൽ ഇസ്രയേൽ നടത്തുന്ന ഏതൊരു ആക്രമണവും വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാവും. യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പിലെ പ്രതിസന്ധിയുടെ കാര്യത്തിൽ ചില രാജ്യങ്ങൾ സ്വീകരിക്കുന്ന ഇരട്ടത്താപ്പിനെ അദ്ദേഹം ശക്തമായി അപലപിച്ചു. രാജ്യാന്തര മാനുഷിക നിയമങ്ങളുടെ ബോധപൂർവമായ ലംഘനമാണ് നടക്കുന്നതെന്നും മാനുഷിക ദുരന്തങ്ങൾ ആവർത്തിക്കുന്ന അവസ്ഥ ഉണ്ടാക്കുന്നതിൽ നിന്ന് ഇസ്രയേലിനെ തടയാൻ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ഉടൻ യോഗം ചേരേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ