ദുബായ് ∙ ദുബായ് കെഎംസിസി പുതിയ ഭാരവാഹികളായി പ്രസിഡന്റ് സലാം കന്യപ്പാടിയേയും ജനറൽ സെക്രട്ടറിയായി ടി. ആർ. ഹനീഫിനേയും, ട്രഷററായി ഡോ. ഇസ്മയിൽ മൊഗ്രാലിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: സലാം തട്ടാനിച്ചേരി, സി. എച്ച്. നൂറുദ്ദീൻ, ഇസ്മയിൽ നാലാം വാതുക്കൽ, സുബൈർ അബ്ദുല്ല, മൊയ്തീൻ അബ്ബ ബാവ, പി. പി. റഫീഖ് പടന്ന, ഹനീഫ് ബാവനഗർ, കെ. പി. അബ്ബാസ്, അസൈനാർ ബീജന്തടുക്ക, സുനീർ എൻ പി( വൈസ് പ്രസി), ഫൈസൽ മുഹ്സിൻ, സി.എ .ബഷീർ പളീക്കര, പി. ഡി. നൂറുദ്ദീൻ, അഷറഫ് ബായാർ, മുനീർ ബെരിക്കെ, റഫീഖ് എ സി, സിദ്ദീഖ് ചൗക്കി, ബഷീർ പാറപ്പള്ളി, ആസിഫ് ഹൊസങ്കടി( സെക്ര). യോഗം പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടിയുടെ അധ്യക്ഷതയിൽ ദുബായ് കെ എം സി സി ഉപദേശക സമിതി വൈസ് ചെയർമാൻ യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി റഷീദ് ഹാജി പ്രാർത്ഥന നിർവഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി ആർ ഹനീഫ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. റിട്ടേണിങ് ഓഫിസർ അബ്ദുൽ ഖാദർ അരിപ്പാംബ്ര, നിരീക്ഷകൻ നിസാമുദ്ദീൻ കൊല്ലം എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. സംസ്ഥാന ഭാരവാഹികളായ ഹുസൈനാർ ഹാജി എടച്ചാക്കെ, ഹംസ തൊട്ടി, ഹനീഫ് ചെർക്കള, അഡ്വ. ഇബ്രാഹിം ഖലീൽ , ദുബായ് കെ എം സി സി കാസറകോട് ജില്ലാ ഭാരവാഹികളായ മഹ് മൂദ് ഹാജി പൈവളിഗെ, റഷീദ് ഹാജി കല്ലിങ്കല്‍, സി .എച്ച്. നൂറുദ്ദീന്‍, ഇ. ബി. അഹമദ് ചെടേക്കാല്‍, സലീം ചേരങ്കൈ,, റാഫി പള്ളിപ്പുറം, യൂസഫ് മുക്കൂട് , ഹസൈനാര്‍ ബീജന്തടുക്ക, അബ്ബാസ് കളനാട്, ഫൈസല്‍ മുഹ്സിന്, അഷ്റഫ് പാവൂര്‍ എന്നിവർ പ്രസംഗിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ