കുവൈത്ത് സിറ്റി ∙ മാർത്തോമ്മൻ പൈതൃക സംഗമത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്ത് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ മാർത്തോമ്മൻ പൈതൃക സ്മൃതി സംഘടിപ്പിച്ചു. അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പൽ, സാൽമിയ സെന്റ് മേരീസ് ചാപ്പൽ എന്നിവിടങ്ങളിൽ നടന്ന വിവിധ ചടങ്ങുകൾക്ക് ഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ, സഹവികാരി റവ. ഫാ. ലിജു കെ.പൊന്നച്ചൻ, റവ. ഫാ. ഡോ. വിവേക് വർഗീസ്, റവ. ഫാ. ഗീവർഗീസ് ജോൺ എന്നിവർ കാർമികത്വം വഹിച്ചു. ജോജി പി. ജോൺ, ജിജു പി. സൈമൺ തുടങ്ങിയവർ നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ