കോഴിക്കോട്: പി. പദ്മരാജന്‍ ട്രസ്റ്റിന്റെ 2023-ലെ പദ്മരാജന്‍-എയര്‍ഇന്ത്യ എക്സ്പ്രസ് ചലച്ചിത്ര/സാഹിത്യ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
മികച്ച സംവിധായകന്‍(25000 രൂപ, ശില്‍പം, പ്രശസ്തിപത്രം), മികച്ച തിരക്കഥാകൃത്ത്(15000 രൂപ, ശില്‍പം, പ്രശസ്തിപത്രം) എന്നിവയാണ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍. 2023-ല്‍ സെന്‍സര്‍ ചെയ്ത സിനിമകളും ഒ.ടി.ടികളില്‍ റിലീസ് ചെയ്തവയും പുരസ്‌കാരത്തിനായി പരിഗണിക്കും. ഡിവിഡി/ബ്ലൂറേ ഡിസ്‌ക്/പെന്‍ഡ്രൈവ് എന്നിവയില്‍ ഒന്നാണ് അയക്കേണ്ടത്.
2023-ല്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച രചനകളാണ് നോവല്‍ പുരസ്‌കാരത്തിന് പരിഗണിക്കുക. 20,000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. നോവലുകളുടെ മൂന്ന് കോപ്പികള്‍ അയയ്ക്കണം.
Read More…..
- തെരുവുനായ്ക്കൾ മൃതദേഹം ഭക്ഷിച്ച സംഭവത്തിൽ ആളെ തിരിച്ചറിഞ്ഞു
- കണ്ണൂരിൽ കെ സുധാകരൻ യുഡിഎഫ് സ്ഥാനാർത്ഥിയായി കളത്തിലിറങ്ങുന്നു; എൽഡിഎഫ് ഉരുക്കുകോട്ടയിൽ എം വി ജയരാജനെ പോരിനിറക്കാൻ നീക്കം
- ആദായനികുതി വകുപ്പിന്റെ നോട്ടീസുകൾക്കെതിരെ ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതിയിൽ
- അധികാരത്തിലെത്തിയാൽ ‘അഗ്നിപഥ്’ സൈനിക നിയമനരീതി നിർത്തലാക്കും; കോൺഗ്രസ്
- ഹോട്ടലില്‍ കൊക്കെയ്ന്‍ പാര്‍ട്ടി; ഹൈദരാബാദില്‍ ബിജെപി നേതാവിന്‍റെ മകന്‍ അറസ്റ്റില്‍
15,000 രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്ന കഥാപുരസ്‌കാരത്തിന് 2023-ല്‍ മലയാള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചെറുകഥയുടെ മൂന്നു പകര്‍പ്പുകള്‍ അയയ്ക്കണം.
ഇതേ കാലയളവില്‍ പ്രസിദ്ധീകരിക്കപ്പെട്ട 40 വയസില്‍ താഴെയുള്ള പുതുമുഖ രചയിതാവിന്റെ ആദ്യ നോവലിന് എയര്‍ ഇന്ത്യ എക്സ്പ്രസ് നല്‍കുന്ന പ്രത്യേക പുരസ്‌കാരത്തിനും അപേക്ഷിക്കാം. ശില്‍പം പ്രശസ്തിപത്രം എന്നിവയോടൊപ്പം എയര്‍ഇന്ത്യ എക്സ്പ്രസ് നല്‍കുന്ന സൗജന്യ വിമാനയാത്രയുമാണ് പുരസ്‌കാരം.
പ്രസാധകര്‍ക്കും വായനക്കാര്‍ക്കും രചനകള്‍ നിര്‍ദ്ദേശിക്കാം. സംവിധായകന്‍, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നിവരുടെ ചെറുജീവിചരിത്രക്കുറിപ്പും ഫോട്ടോയും ഒപ്പം അയക്കണം.
എന്‍ട്രികള്‍ തിരിച്ചയക്കുന്നതല്ല. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2024 മാര്‍ച്ച് 10. വിലാസം: പ്രദീപ് പനങ്ങാട്, ജനറല്‍ സെക്രട്ടറി, പി. പദ്മരാജന്‍ ട്രസ്റ്റ്, വിജയശ്രീ 1(3), സി.എസ്.എം. നഗര്‍, ശാസ്തമംഗലം പി.ഒ. തിരുവനന്തപുരം- 695010, ഫോണ്‍:tel: 9544053111