ആദായ നികുതി വകുപ്പ് നോട്ടീസ് ചോദ്യം ചെയ്ത ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ തേടിയ ആദായ നികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്താണ് ഹര്‍ജി.നടപടി നിയമ വിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ പ്രധാന വാദം.
കോടിയേരി ബാലകൃഷ്ണന്റെ മകനായതിനാല്‍ തന്നെ പിന്തുടര്ന്ന് വേട്ടയാടുകയാണെന്ന് ബിനോയ് ആരോപിക്കുന്നു. തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. കള്ളക്കേസില്‍ കുടുക്കിയ കാലയളവിലാണ് ആദായ നികുതി വകുപ്പില്‍ നിന്ന് പരാതി വരുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക