നജ്‌റാൻ ∙ സൗദി സ്ഥാപക ദിനത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ഒഐസിസി നജ്‌റാൻ കമ്മറ്റിയും ഷിഫാ നജ്‌റാൻ മെഡിക്കൽ സെന്‍ററും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാംപ് ഇരുന്നൂറിലേറേ പ്രവാസികൾ പ്രയോജനപ്പെടുത്തി. നജറാൻ ഒ.ഐ.സി.സി പ്രസിഡന്‍റ് എം.കെ. ഷാക്കിർ കോടശ്ശേരി അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്‍റ് അഷ്‌റഫ് കുറ്റിച്ചൽ പറഞ്ഞു. മെഡിക്കൽ ക്യാംപ് ഉദ്ഘാടനം ചെയ്തു.
നജ്‌റാൻ ആതുരസേവന രംഗത്തെ മലയാളി ആരോഗ്യപ്രവർത്തകരായ ഹസീന ബിനു, റസീന സുഹർബൻ, റിൻസി മാത്യു, ഷബ്‌ന യാസിൻ, ആശാ റോയ്, ലിജോ ജോൺ എന്നിവരെ ഒ ഐ സി സി നജ്‌റാൻ കമ്മറ്റി ആദരിച്ചു. അദ്നാൻ പാലേമാട്, റഷീദ് കൊല്ലം , ഫൈസൽ പൂകോട്ടുംപാടം, യാസിൻ ബാവ, ബിനിൽ, അനീഷ് ചന്ദ്രൻ, ജോബി കണ്ണൂർ. രാജു കണ്ണൂർ, യഹ്‌യ കൊല്ലം, ഷാനവാസ്, ഈപൻ ബാബു, ക്രിസ്റ്റിൻ രാജ്,ഷാഫി, എന്നിവർ നേതൃത്വം നൽകി. മേഖലാ ഭാരവാഹികളായ റോയി മൂത്തേടം, ഖമ്മീസ് ടൗൺ ജന. സെക്രട്ടറി അൻസാരി, പ്രസാദ്, ടി. എൽ അരുൺ കുമാർ ക്രിസ്റ്റിൻ രാജ് എന്നിവർ പ്രസംഗിച്ചു.
വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് ദമാം – വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് സൗദി സ്ഥാപക ദിനം ആഘോഷിച്ചു. ഭാരവാഹികളായ മൂസ കോയ, പ്രസിഡന്‍റ് ഷമീം കാട്ടാകട, അഷ്‌റഫ് ആലുവ, സാമൂവൽ ജോൺസ്, അജീo ജലാലുദ്ധീൻ, ഗുലാം ഫൈസൽ, നവാസ്, സി. കെ, ഷഫീക്, ദിനേശ്, നിഷാദ്, ദിലീപ്, എന്നിവർ നേതൃത്വം നൽകി. ഐ സി എഫ് ഖാലദിയ്യ മെഡികോൺ സെമിനാറും, സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
അൽ ഹസ – ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) ഗ്ലോബൽ തലത്തിൽ നടത്തിവരുന്ന ”ഹെൽത്തോറിയം” ആരോഗ്യ ബോധവൽക്കരണ ക്യാംപയിനിന്‍റെ ഭാഗമായി ഐ സി എഫ് അൽ ഹസ്സ സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള ഖാലദിയ്യ സെക്ടർ ”മെഡികോൺ” സെമിനാറും, ഹുഫൂഫ് ഷിഫ മെഡിക്സ് ഹെൽത്ത് കെയറിന്‍റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാംപും നടത്തി. സൗജന്യ രോഗ നിർണ്ണ ക്യാംപിൽ നിരവധി പ്രവാസികൾ പങ്കെടുത്തു.
ഉബൈദ് സഖാഫിയുടെ അദ്ധ്യക്ഷതയിൽ പ്രമേഹവും, വൃക്കരോഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാർ എസ് വൈ എസ് കേരള സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്വാദിഖ് സഖാഫി പെരിന്താറ്റിരി ഉദ്ഘാടനം ചെയ്തു. പ്രമേഹരോഗ വിദഗ്ദൻ ഡോ: നടരാജൻ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സെടുത്തു. നിയന്ത്രണങ്ങളില്ലാത്ത ഭക്ഷണ രീതിയും, ശരിയായ ഉറക്കം,വ്യായാമം എന്നിവയുടെ കുറവും, ശരീരത്തിനാവശ്യമായ വെള്ളം നിരന്തരമായി മുഹമ്മദ് അനസ് മാള, ഐ സി എഫ് അൽ ഹസ്സ ദാഇ വിളത്തൂർ അബ്ദുള്ള സഖാഫി, ഐ സി എഫ് അൽ ഹസ്സ വിദ്യാഭ്യാസ സമിതി കൺവീനർ നവാസ് കൊല്ലം, ഹാഷിം മുസ്ല്യാർ, റഫീഖ് കൂരാരി, അബ്ദുൽസലാം മുണ്ടക്കയം,സിയാദ് കൂരാരി, അബ്ദുൽ ഹഖീം കൊടുവായൂർ എന്നിവർ പ്രസംഗിച്ചു.
ആരോഗ്യപ്രവർത്തകരായ മുഹമ്മദ് ഷെഫിൻ, ഷമീർ, ശ്രീമുരുഗൻ, മൻസൂരി, ആദിൽ എന്നിവർ രോഗനിർണ്ണയ ക്യാംപിന് നേതൃത്വം നൽകി. ആതുരസേവന രംഗത്തെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് ഡോ: നടരാജനെയും, സാമൂഹ്യ പ്രവർത്തകനായ മുഹമ്മദ് അനസ് മാളയെയും ചടങ്ങിൽ ആദരിച്ചു.ഇരുവർക്കുമുള്ള ഐസിഎഫിന്‍റെ ഉപഹാരങ്ങൾ വിളത്തൂർ അബദുള്ള സഖാഫി കൈമാറി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ