ബംഗളൂരു: വയോധികനായ കർഷകന് മെട്രോയിൽ യാത്ര നിഷേധിച്ചു. മുഷിഞ്ഞ വസ്ത്രം ധരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നീതി നിഷേധം. ബംഗളൂരു രാജാജിനഗര്‍ മെട്രോസ്റ്റേഷനിലാണ് സംഭവം.
വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് ചാക്ക് തലയില്‍ ചുമന്ന കൊണ്ടാണ് കര്‍ഷകനെത്തിയത്. ടിക്കറ്റ് ഉണ്ടായിരുന്നിട്ട് കൂടി കർഷകനെ ഇറക്കിവിടുകയായിരുന്നു. വസത്രത്തിന്റെ പേരില്‍ അപമാനിച്ച് മാറ്റി നിർത്തിയ സംഭവത്തിൽ സഹയാത്രികരിൽ നിന്നുൾപ്പെടെ വൻ പ്രതിഷേധത്തിനിടയാക്കി.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറാലായിരുന്നു. തടഞ്ഞതെന്തിനാണെന്ന് ചോദിച്ച് ചില യാത്രക്കാര്‍ ഉദ്യോഗസ്ഥരോട് കയര്‍ക്കുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഡ്രസ് കോഡ് പാലിക്കാന്‍ ഇത് വിവിഐപി സര്‍വീസ് അല്ല.പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ആണെന്നും സഹയാത്രികർ ഉദ്യോഗസ്ഥരോട് വിളിച്ചുപറയുന്നുണ്ട്. വിഐപികള്‍ക്കും നല്ല വസ്ത്രമണിയാന്‍ പറ്റുന്നവര്‍ക്കും മാത്രമുള്ളതാണോ മെട്രോ സര്‍വീസ്? കര്ഷകന് ടിക്കറ്റ് എടുത്താണ് യാത്രയ്ക്കെത്തിയതെന്നും സഹയാത്രികര്‍ അധികൃതരെ ഓര്‍മിപ്പിച്ചു. വൻ പ്രതിഷേധത്തെ തുടർന്ന ഒരു ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു.