മസ്കത്ത് ∙ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ ഫാമിലിയഭ 24 കുടുംബ സംഗമം സംഘടിപ്പിച്ചു. മലങ്കര സഭയിലെ പ്രമുഖ പ്രഭാഷകനും ഫാമിലി കൗൺസിലറുമായ ഫാ. ജോൺ ടി. വർഗീസ് കുളക്കട ക്ലാസുകൾക്ക് നേതൃത്വം നൽകി.
റുവി സെന്റ്. തോമസ് ചർച്ചിൽ നടന്ന കുടുംബ സംഗമം ഇടവക വികാരി ഫാ. വർഗീസ് റ്റിജു ഐപ്പ് ഉദ്ഘാടനം ചെയ്തു. അസോസിയേറ്റ് വികാരി ഫാ. എബി ചാക്കോ, സഭാ മാനേജിങ് കമ്മറ്റി അംഗങ്ങളായ ഡോ. ഗീവർഗീസ് യോഹന്നാൻ, ഏബ്രഹാം മാത്യു, ഇടവക ട്രസ്റ്റി ബിജു ജോർജ്, സെക്രട്ടറി സജി ഏബ്രഹാം, കോട്രസ്റ്റി ഡോ. കുര്യൻ ഏബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു. ഗായക സംഘത്തിന്റെ നേതൃത്വത്തിൽ ഗാനാലാപനം, ചർച്ചകൾ, വിശകലനങ്ങൾ എന്നിവയും കോൺഫറൻസിന്റെ ഭാഗമായി നടത്തപ്പെട്ടു. കൺവീനർ ജോൺ പി ലുക്ക് നന്ദി രേഖപ്പെടുത്തി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ