കണ്ണൂർ: അന്തരിച്ച സിപിഎം നേതാവ് കൊടിയേരി ബാലകൃഷ്ണൻ്റെ മകൻബിനോയ് കോടിയേരി ആദായനികുതി വകുപ്പിന്റെ നോട്ടീസുകൾക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ തേടിയ ആദായ നികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്താണ് ഹർജി.
ആദായ നികുതി വകുപ്പ് ഹോംസ് ജനറൽ എൽ.എൽ.സി ലിമിറ്റഡുമായുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകളും തേടിയിരുന്നു. ആദായ നികുതി വകുപ്പിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ബിനോയ് ഹർജിയിൽ പറയുന്നു