ദുബായ് ∙ ശാരീരിക പരിമിതികളെ അതിജീവിച്ച് കലാ പ്രകടനം നടത്താൻ മലപ്പുറം പുളിക്കലിലെ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദ് ഡിസേബിൾഡിലെ കലാകാരികൾ ദുബായിലെത്തുന്നു. മാർച്ച് 2ന് ദുബായ് വിമൻസ് അസോസിയേഷൻ ഹാളിൽ നടക്കുന്ന ‘സ്നേഹ സ്പർശം’ എന്ന പരിപാടിയിലാണ് ഇവരുടെ കലാപ്രകടനം.
കോൽക്കളി, ഒപ്പന, ഗാനാലാപനം തുടങ്ങി വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. ചലച്ചിത്ര പിന്നണി ഗായിക സിന്ധു പ്രേമകുമാർ, ഗായകൻ അലി അക്ബർ തുടങ്ങിയവരുടെ ഗാനസന്ധ്യയും ഉണ്ടായിരിക്കും. പരിപാടിയുടെ ബ്രോഷർ പ്രകാശനം ദുബായിൽ നടന്നു. ഷംസുദ്ദീൻ, പി.കെ. അൻവർ നഹ, പി.ടി. മുനീർ, ഫഹിയാസ്, ഉബൈദ്, ഹക്കീം വാഴക്കാല, യൂനസ് തണൽ, ബഷീർ, ഷഫീൽ കണ്ണൂർ, ജാഫർ മാനു, അയ്യുബ് കല്ലട, സാലിം, മുഹമ്മദ് കെ. മാനുട്ടി, നൗഷാദ്, ഉസ്മാൻ ജാസ്, ഫാസിൽ, അഖിൽ മുആദ് തുടങ്ങിയവർ സംബന്ധിച്ചു.
2009-ൽ മലപ്പുറം ജില്ലയിലെ പുളിക്കലിൽ ആരംഭിച്ച എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദ് ഡിസേബിൾഡ്, ഭിന്നശേഷിക്കാർക്ക് സമൂഹത്തിൽ തുല്യ അവസരങ്ങൾ ലഭ്യമാക്കാൻ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ