തിരുവനന്തപുരം: 2023 ലെ സി കേശവന് അവാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക് സമര്‍പ്പിച്ചു. കേരളത്തിലെ ആധ്യാത്മിക രംഗത്ത് നിറഞ്ഞു നില്‍ക്കുമ്പോഴും പാവപ്പെട്ട മനുഷ്യരുടെ ദൈനംദിന ജീവിതത്തിന്റെ ഉന്നമനത്തിനായി വലിയ സംഭാവനകള്‍ നല്കുന്ന വ്യക്തിത്വമാണ് അവാര്‍ഡ് ജേതാവായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ സാമൂഹികമായ തിന്മകള്ക്കെതിരെ വലിയ പോരാട്ടം നടത്തിയ അപൂര്‍വ്വ വ്യക്തിത്വങ്ങളില്‍ ഒരാളാണ് സി കേശവന്. മത നിരപേക്ഷമായ ഒരു സമൂഹത്തെ സ്വാതന്ത്ര്യത്തിലും ജനാധിപത്യത്തിലും കെട്ടിപ്പടുക്കുവാന്‍ അദ്ദേഹം വീരോചിതമായ നേതൃത്വമാണ് അദ്ദേഹം കേരളത്തിലെ പൊതുസമൂഹത്തിന് നല്‍കിയിട്ടുള്ളതെന്ന് പിണറായി വിജയന് പ്രസ്ഥാവിച്ചു.
തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ നടന്ന ചടങ്ങില്‍ സമിതി രക്ഷാധികാരി മുന്‍ മന്ത്രി അഡ്വ കെ.രാജു അദ്ധ്യക്ഷത വഹിച്ചു. സി.കേശവന് സ്മാരക സമിതി പ്രസിഡന്റ് അനീഷ് കെ.അയിലറ സ്വാഗതം പറഞ്ഞു. മുന്‍ കേരള നിയമസഭാ സ്പീക്കര്‍ എം.വിജയകുമാര്‍ മുഖ്യ പ്രഭാഷണവും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി എന്നിവര്‍ അനുഗ്രഹ പ്രഭാഷണവും നടത്തി.
ശബരിഗിരി ഗ്രൂപ്പ് ചെയര്മാന് ഡോ.വി.കെ ജയകുമാര്‍ പ്രശസ്തിപത്രം സമര്‍പ്പണവും അഞ്ചല്‍ ഗോപന് പ്രശസ്തിപത്ര പാരായണവും നടത്തി. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ.കെ.വി തോമസ്കുട്ടി കാതോലിക്കാ ബാവായെ പൊന്നാട അണിയിച്ച് ആദരിച്ചു.
അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര് ജ്യോതിലാല്‍, ഗാന്ധിഭവന് ഡയറക്ടര്‍ ഡോ.പുനലൂര്‍ സോമരാജന് , ലയണ്‍സ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ.ജി സുരേന്ദ്രന്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറര്‍ എസ്.ദേവരാജന്‍, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ ആര്.സജിലാല്‍, സി.കേശവന് സ്മാരക സമിതി വൈസ് പ്രസിഡന്റ് യശോധരന് രചന, സമിതി എക്സിക്യുട്ടീവ് അംഗം ആര്.അശോകന് സമിതി സെക്രട്ടറി അഞ്ചല്‍ ജഗദീശന് എന്നിവര്‍ പ്രസംഗിച്ചു.
Read more ….
- ഞാനുപയോഗിക്കാത്ത ഒരു വാക്കാണത്:മര്യാദ വേണ്ടേ എന്നത് അൽപം കടുപ്പിച്ചു:സുധാകരൻ
- ചാടിയ വയറും, ഇടുങ്ങിയ കഴുത്തും കുറയ്ക്കാൻ 7 ദിവസം മതി: ഈ ചാൻസ് പാഴാക്കരുത്
- അസിഡിറ്റിയും, ദഹന പ്രശ്നവും എളുപ്പത്തിൽ മാറാൻ ഇത് ചെയ്താൽ മതി
- യു.എസിൽ ഗൂഗ്ൾപേ സേവനം അവസാനിപ്പിക്കുന്നു
- ഗസൽ ഇതിഹാസം പങ്കജ് ഉധാസ് അന്തരിച്ചു