മരണ മേഖലയായി മാറിയിരിക്കുകയാണ് ഗസ്സ. ലോകാരോഗ്യ സംഘടനയുടെ ഭാഷയിൽ പറഞ്ഞാൽ ഗസ്സയിലെ മനുഷ്യരുടെ ആരോഗ്യ സ്ഥിതിയും ജീവിത സാഹചര്യങ്ങളും ഓരോ ദിവസം കഴിയുംതോറും മോശമായി കൊണ്ടിരിക്കുകയാണ്. തെക്കണ്ണോ വടക്കെന്നോ വേര്തിരിവുകളൊന്നും ഇല്ലാതെ യുദ്ധം അതിഭയാനകമാം വിധം തുടരുകയാണ്.
വെടിനിർത്തൽ എന്ന പ്രതീക്ഷ ഇപ്പൊ ആ മനുഷ്യർക്ക് ഉണ്ടാകുമോ എന്നറിയില്ല. ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ മരണം 30,000 അടുക്കുന്നു.
മൃഗങ്ങള്‍ക്ക് കൊടുക്കുന്ന കാലിത്തീറ്റ പോലെയുള്ള ഭക്ഷണമാണ് ഗസ്സയിലെ മനുഷ്യരും കഴിക്കുന്നത്. പട്ടിണി അത്രമേൽ രൂക്ഷമാണ്. അതിർത്തിക്കപ്പുറം ഈ മനുഷ്യർക്ക് വിശപ്പടക്കാനുള്ള ഭക്ഷണവുമായി ട്രക്കുകൾ കാത്തുകിടക്കുകയാണെന്നും എന്നാൽ അവസാനമില്ലാത്ത യുദ്ധം കാരണം അവയ്ക്കു ഗസ്സയിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ലെന്നും യുഎന്നിന്റെ വേൾഡ് ഫുഡ് പ്രോഗ്രാം മേധാവി സമീർ അബ്ദുൽ ജാബീർ പറഞ്ഞു. കുഞ്ഞുങ്ങളുടെ വിശപ്പകറ്റാൻ പോലുമുള്ള ഭക്ഷണം അവിടെ ഇല്ല.
വംശഹത്യയെന്ന് തുടക്കത്തിൽ തന്നെ വിശേഷിപ്പിക്കപ്പെട്ട യുദ്ധമാണ്. ഗസ്സയില്‍നിന്ന് പിടികൂടുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും ഇസ്രായേല്‍ സൈനികര്‍ നഗ്‌നരാക്കി തിരച്ചില്‍ നടത്തുകയും ബലാത്സംഗം ചെയ്യുന്നതായും ഐക്യരാഷ്ട്ര സഭയുടെ വിദഗ്ധ സംഘം വ്യക്തമാക്കി. ഭക്ഷണം, വെള്ളം, മരുന്ന്, സാനിറ്ററി പാഡുകള്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ പോലും ലഭിക്കാത്ത വിധം ക്രൂരമായ യുദ്ധമുറകളാണ് ഇസ്രായേൽ പയറ്റുന്നത്.
‘ഈ കുഞ്ഞ് ഇവരോട് എന്ത് തെറ്റാണ് ചെയ്തതെന്ന്’ ചോദിച്ചു കുഞ്ഞുങ്ങളുടെ മൃതദേഹവും അടക്കിപ്പിടിച്ച് കരയുന്ന അമ്മമാരുടെ ദൃശ്യങ്ങൾ ഓരോ ദിവസവും ഗസ്സയിൽ നിന്നും പുറത്തുവരികയാണ്. ഈ കാഴ്ചകൾ ഇപ്പൊ ഗസ്സയിൽ സാധാരണമാകുകയാണ്.
യുദ്ധം നിർത്താൻ ശക്തമായ രാജ്യാന്തര സമ്മർദമുണ്ടെങ്കിലും ഗസ്സക്കുമേലുള്ള ആക്രമത്തിൽനിന്ന് ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന് ആവർത്തിച്ച് ഉറപ്പിച്ച് പറയുകയാണ് ഇസ്രായേൽ ഭരണകൂടം. ഇതിനിടെ, ഇസ്രയേലുകാരെ വെസ്റ്റ് ബാങ്കിൽ താമസിപ്പിക്കാനായി 3300 വീടുകൾ നിർമിക്കാനുള്ള പദ്ധതിയുമായി ഇസ്രയേൽ സർക്കാർ മുന്നോട്ടു പോകുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.
അസഹനീയമായ പട്ടിണി മൂലം മരിച്ചു വീഴുന്നത് ചുറ്റിനും എന്താണ് സംഭവിക്കുന്നതെന്നോ, ഇതൊക്കെ എന്തിന് വേണ്ടിയാണെന്നു പോലും അറിയാത്ത പിഞ്ചുകുഞ്ഞുങ്ങൾ കൂടിയാണ്. ഇത്തരത്തിൽ എന്തിനെയും ഏതിനെയും ഗസ്സയെ തകർക്കാനുള്ള യുദ്ധമുറകളായി ഇസ്രായേൽ ഭരണകൂടം ഉപയോഗിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം