കായംകുളം:71കാരിയായ അമ്മയെ തലക്കടിച്ചു കൊലപ്പെടുത്തിയ മകനെ പൊലീസ് അറസ്റ്റ് ചെയ്തു.പുതുപ്പള്ളി മഹിളാമുക്ക് പണിക്കശേരി ശാന്തമ്മ (71) ആണ് മരിച്ചത്. മകന് ബ്രഹ്മദേവനെ (43) പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയിൽ ശാന്തമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ശാന്തമ്മ മരിച്ചു. തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനെത്തിച്ചപ്പോൾ ഡോക്ടർക്കു തോന്നിയ സംശയമാണ് കൊലപാതക വിവരം പുറത്തു കൊണ്ടുവന്നത്.
Read more ….
- ബ്ലസിക്കും ടീമിനൊപ്പവും വർക്ക് ചെയ്യാൻ സാധിച്ചതിൽ സന്തോഷം: ആട് ജീവിതം വെബ് സൈറ്റ് എആർ റഹ്മാൻ പുറത്തിറക്കി| AR Rahman launched Aadujeevitham website
- ധനമന്ത്രിക്ക് സാമ്പത്തികശാസ്ത്രം അറിയില്ല:കടം വാങ്ങുന്ന ഭരണകൂടമല്ല വേണ്ടതെന്ന് അബ്ദുള്ളക്കുട്ടി
- വ്യാജ സർട്ടിഫിക്കറ്റ്:പാര മെഡിക്കൽ കോഴ്സിൻ്റെ മറവിൽ തട്ടിപ്പ്:പരാതിയുമായി വിദ്യാർത്ഥികൾ
- താരനും, മുടികൊഴിച്ചിലും പെട്ടന്ന് നിൽക്കും; 5 മിനിറ്റിൽ തയാറാക്കാം ഹോം റെമഡി
- വേനൽചൂടിനെ നേരിടാം
ഡോക്ടർ നൽകിയ വിവരമനുസരിച്ച് പൊലീസ് ശാന്തമ്മയുടെ ഇളയ മകൻ ബ്രഹ്മദേവനെ ചോദ്യം ചെയ്തു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ശാന്തമ്മയുടെ തലയ്ക്ക് മാരകായുധം വച്ച് അടിച്ചതാണെന്ന് ഇയാൾ സമ്മതിച്ചു. ശാന്തമ്മയും ബ്രഹ്മദേവനും മാത്രമായിരുന്നു വീട്ടിൽ താമസം. ഇരുവരും തമ്മിൽ വഴക്കു പതിവായിരുന്നുവെന്ന് പ്രദേശവാസികൾ വെളിപ്പെടുത്തി.