നമ്മുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന നിരവധി പ്രശ്നങ്ങളെ കുറിച്ച് നമുക്കറിയാം. അത്തരത്തിൽ ആഗോള തലത്തില്‍ ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണി ഉയര്‍ത്തുന്ന ഒരു പ്രശ്‌നമാണ് ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
സാമൂഹിക ബന്ധങ്ങളില്‍ ഉണ്ടാകുന്ന വിള്ളൽ മോശം മാനസികാരോഗ്യത്തിനു കാരണമാകുമെന്നും ഉത്കണ്ഠ വിഷാദം ആത്മഹത്യപ്രവണത തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ആവശ്യത്തിനു സാമൂഹിക ബന്ധങ്ങളില്ലാത്തവര്‍ അകാലത്തില്‍ മരണപ്പെടാനും സാധ്യത കൂടുതലായി പറയുന്നുണ്ട്. മോശം പ്രതിരോധ ശേഷി, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയുമായും ഏകാന്തത ബന്ധപ്പെട്ടിരിക്കുന്നു. ഇത് പക്ഷാഘാത സാധ്യത 30 ശതമാനവും മറവിരോഗ സാധ്യത 50 ശതമാനവും വര്‍ദ്ധിപ്പിക്കുന്നു.
പുകവലി, മദ്യപാനം, അലസമായ ജീവിതശൈലി എന്നിവയും ഒറ്റപ്പെട്ട് ജീവിക്കുന്നവരില്‍ അധികമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ദിവസം 15 സിഗരറ്റ് പുകയ്ക്കുന്നതിനു തുല്യമായ പ്രശ്‌നങ്ങളാണ് ഏകാന്തത ശരീരത്തിന്റെ ആരോഗ്യത്തിനു ഏൽപ്പിക്കുന്നതെന്ന് മറ്റൊരു പഠനവും ചൂണ്ടിക്കാണിക്കുന്നു. സാമൂഹിക ഒറ്റപ്പെടലിനെയും ഏകാന്തതയെയും കുറിച്ചുള്ള പല പഠനങ്ങളും മുതിർന്നവർക്കുമായി ബന്ധപ്പെടുത്തിയാണ് പറയാറെങ്കിലും മുതിര്‍ന്നവര്‍ക്കു മാത്രമല്ല ഏകാന്തതയെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.
ഏകാന്തതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ രൂക്ഷമാക്കുന്നതില്‍ കോവിഡ് മഹാമാരിക്കും പങ്കുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റുമുള്ള യുവാക്കളുടെ ഹൈപ്പര്‍ കണക്ടീവിറ്റി തങ്ങളുടെ കാഴ്ചപ്പാടുകളുമായി പൊരുത്തമില്ലാത്തവരുമായുള്ള അവരുടെ ഇടപെടലുകളില്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം