കെപിസിസി പ്രസിഡന്റ് കെ.സുധാകരന് വാർത്താസമ്മേളനത്തിൽ നടത്തിയ ഒരു പദപ്രയോഗം വലിയ ചർച്ചകൾക്കാണ് വഴിവച്ചത്.
കോണ്‍ഗ്രസിന്റെ ‘സമരാഗ്നി’ യാത്രയ്ക്കിടെ ആലപ്പുഴയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് എത്തിച്ചേരാന്‍ വൈകിയതിനെത്തുടര്‍ന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് അസഭ്യപദം ഉപയോഗിച്ചത്.
മൈക്ക് ഓണ്‍ ആണെന്നും ലൈവ് ആണെന്നും ഓർക്കാതെയാണ് കെ.സുധാകരന് ഈ വിധത്തിൽ പ്രതികരിച്ചത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ വൈറലാണ്. സംഭവത്തിനുശേഷം രണ്ടു നേതാക്കളും ചേര്‍ന്ന് വാര്‍ത്താസമ്മേളനം നടത്തി ഒരു പ്രശ്നങ്ങളും ഇല്ലെന്ന് പ്രതികരിച്ചിരുന്നു.
എന്നാൽ, അതിനിടെ ശശി തരൂര്‍ എംപി കെ.സുധാകരന്റെ ഭാഷാ പ്രയോഗം സംബന്ധിച്ച് X പോസ്റ്റ് പങ്കുവച്ചതായി സമൂഹമാധ്യമങ്ങളില്‍ ഒരു സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നുണ്ട്.
“ഇപ്പം ശരിയായി….
അല്ലെങ്കില്‍ പിള്ളേച്ചന് തെറി പറഞ്ഞതാന്ന് കരുതിയേനെ…. ” എന്നുള്ള കുറിപ്പിനൊപ്പമുള്ള ഫേസ്ബുക്ക് പോസ്റ്റിനൊപ്പമാണ് സ്ക്രീൻഷോട്ട് പ്രചരിക്കുന്നത്.
ശശി തരൂരിന്റെ പൊതുവെയുള്ള ശൈലി നമുക്ക് പരിചിതമാണ്. അത്ര എളുപ്പത്തിൽ ഒന്നും മനസ്സിലാക്കാൻ കഴിയാത്ത ഇംഗ്ലീഷിൽ ആയിരിക്കും തരൂർ പ്രതികരണങ്ങൾ നടത്തുനിന്നത്. അത് അവിടെ നിൽക്കട്ടെ. സമരാഗ്നിയിലെ വാര്‍ത്താസമ്മേളനം സംബന്ധിച്ച് ശശി തരൂർ എന്തെങ്കിലും പ്രസ്താവനകൾ നടത്തിയിട്ടുണ്ടോ പ്രതികരിച്ചിട്ടുണ്ടോ എന്ന് നോക്കാം. അങ്ങനെ നോക്കുമ്പോൾ തരൂരോ മറ്റ് കോണ്‍ഗ്രസ് നേതാക്കളോ കെപിസിസി പ്രസിഡന്റിന്റെ ഭാഷയ്ക്കെതിരെ വിമര്‍ശനം നടത്തിയതായി കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇനി അഥവാ അങ്ങനെ തരൂരോ മറ്റ് ആരെങ്കിലുമോ പ്രതികരണം നടത്തിയിട്ട്ഇന്ടെങ്കിൽ അത് തീർച്ചയായും വർത്തയാകുമായിരുന്നു.
സമരാഗ്നിയിലെ വാര്‍ത്താസമ്മേളനം സംബന്ധിച്ച് ശശി തരൂര്‍ എംപിയുടെ X ഹാന്റില്‍ പരിശോധിച്ചെങ്കിലും അദ്ദേഹം ഈ വിഷയവുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ലെന്ന് വ്യക്തമായി. കഴിഞ്ഞ ദിവസങ്ങളിലൊക്കെ അദ്ദേഹം ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. മാത്രവുമല്ല, അടുത്ത ദിവസങ്ങളില്‍ ഒന്നും അദ്ദേഹം പോസ്റ്റുകള്‍ ഒന്നും ഡിലീറ്റ് ചെയ്തതായും കാണാനില്ല.
പ്രചാരത്തിലുള്ള പോസ്റ്റ് സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍ അതിലെ യൂസര്‍ നെയിം ശശി തരൂരിന്റെ ഒറിജിനല്‍ അക്കൗണ്ടിന്റേതല്ലെന്ന് വ്യക്തമായി. മാത്രമല്ല പ്രൊഫൈല്‍ നെയിമിലെ അക്ഷരങ്ങള്‍ക്കും വ്യത്യാസമുണ്ട്. തുടര്‍ന്ന് വൈറല്‍ പോസ്റ്റുകളിലുള്ള X അക്കൗണ്ട് പരിശോധിച്ചപ്പോൾ ഇത് സസ്പെന്‍ഡഡ് അക്കൗണ്ട് എന്നാണ് കാണുന്നത്.
ഇതിൽ നിന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അസഭ്യ ഭാഷാ പ്രയോഗം ശശി തരൂര്‍ എംപി വിമർശിച്ചു എന്നതരത്തിൽ പ്രചാരത്തിലുള്ള പോസ്റ്റ് വ്യാജമാണെന്ന് വ്യക്തമായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം