കുവൈത്ത് സിറ്റി ∙ കേരളത്തിന്റെ വികസനത്തിന് കുതിപ്പേകുവാൻ പ്രവാസി സംഘടനകൾക്ക് നിരവധി കാര്യങ്ങൾ ചെയ്യുവാൻ കഴിയുമെന്നും എന്നാൽ എല്ലാ സംഘടനകളെയും ഏകോപിപ്പിച്ച് വലിയ പദ്ധതികൾ ആസൂത്രണം ചെയ്യാനുള്ള മികവ് സർക്കാർ തലത്തിൽ ഉണ്ടാകണമെന്നും വ്യവസായി കെ. ജി. എബ്രഹാം പറഞ്ഞു. ഇപ്പോഴും വ്യവസായത്തിന് അനുകൂലഘടകമായ ഏകജാലക സംവിധാനം സംസ്ഥാനത്ത് കാര്യക്ഷമമായിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.
എണ്ണ അനുബന്ധ വ്യവസായ രംഗത്ത് പ്രമുഖരായ എൻബിടിസി, കുവൈത്ത് ദേശിയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കാർണിവലിൽ, 52 വീടുകളുടെ താക്കോൽദാനവും, വിദ്യാഭ്യാസ സഹായത്തിന് അർഹരായ തൊഴിലാളികളുടെ മക്കൾക്കുള്ള സഹായധനവും വിതരണം ചെയ്യുമെന്ന് മാനേജിങ് ഡയറക്ടർ കെ. ജി. എബ്രഹാം അറിയിച്ചു. പരിപാടിയിൽ മുഖ്യാതിഥിയായി ഇന്ത്യൻ നയതന്ത്ര രംഗത്തെ പ്രമുഖ വ്യക്തിത്വം വേണു രാജാമണിയും പങ്കെടുത്തു. കേരളത്തിന്റെ സമഗ്ര വികസനത്തിന് എല്ലാ തലത്തിലുമുള്ള ജനവിഭാഗങ്ങളുടെ സഹകരണവും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എൻബിടിസി ഓപ്പറേഷൻസ് സിഇഒ കെ.എസ് വിജയചന്ദ്രൻ, ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ ഷിബി എബ്രഹാം എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ