ദുബായ് ∙ ദെയ്റാ ഭാഗത്ത് ദുബായ് ക്രീക്കിന്റെ പാർശ്വഭിത്തികൾ ബലപ്പെടുത്താൻ ദുബായ് മുനിസിപ്പാലിറ്റി 11.2 കോടി ദിർഹത്തിന്റെ പദ്ധതികൾ പ്രഖ്യാപിച്ചു. കഴിഞ്ഞ 50 വർഷത്തിനിടെ കേടുപാടുകൾ സംഭവിച്ച ഭാഗം പൂർണമായും പുനർനിർമിച്ചു ഡോക്കുകൾ ബലപ്പെടുത്തും.
ജലഗതാഗതത്തിനു തടസ്സമുണ്ടാകാതിരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പ്രവൃത്തികൾ. ആദ്യഘട്ടത്തിൽ ദെയ്റാ ഭാഗത്തെ 2.1 കിലോമീറ്ററും രണ്ടാം ഘട്ടത്തിൽ ബർദുബായി ഭാഗത്തെ 2.3 കിലോമീറ്റർ പാർശ്വഭിത്തിയും ബലപ്പെടുത്തും.
വാണിജ്യ മേഖലയിൽ സുപ്രധാന സ്ഥാനമുള്ള ദുബായ് ക്രീക്കിൽ വർഷം 13,000 കപ്പലുകളാണ് അടുക്കുന്നത്. പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയാകുമ്പോൾ 200 നങ്കൂരങ്ങൾക്കുള്ള സൗകര്യമുണ്ടാകും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ