പലതരത്തിലുള്ള ജന്മദിന ആഘോഷങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ സ്വർണകേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്നതിനെ പറ്റി കേട്ടിട്ടുണ്ടോ?
ബോളിവുഡിന്റെ താരസുന്ദരി ഉർവശി റൗട്ടേലയാണ് സ്വർണകേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് വൈറലായത്. ഉർവശിയുടെ മുപ്പതാം പിറന്നാളിന് റാപ്പർ ഹണിസിങ്ങാണ് 24 കാരറ്റ് സ്വർണം കൊണ്ട് നിർമിച്ച കേക്ക് സമ്മാനിച്ചത്. ഫെബ്രുവരി 25നായിരുന്നു പിറന്നാൾ.
കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങൾ താരം തന്നെ പങ്കുവച്ചു. ഇതിൽ 24 കാരറ്റ് ഗോൾഡ് കേക്ക് എന്ന ഹാഷ്ടാഗ് നൽകിയിട്ടുണ്ട്. ഹണിസിങ്ങും ആഘോഷത്തില്‍ ഉർവശിക്കൊപ്പമുണ്ട്.
ചുവപ്പ് നിറത്തിലുള്ള വസ്ത്രത്തിൽ സുന്ദരിയായാണ് പിറന്നാൾ ആഘോഷത്തിനായി ഉർവശി ഒരുങ്ങിയത്. ഹൈസ്ലിറ്റ് വസ്ത്രത്തിന് മാച്ചിങ്ങായി ഒരു ചോക്കർ, ബ്രേസ്‍ലെറ്റ്, കല്ലുപതിപ്പിച്ച കമ്മലുകൾ എന്നിവ ആക്സസറൈസ് ചെയ്തു.
Read More……
സിംപിൾ മേക്കപ്പാണ് ചൂസ് ചെയ്തത്. തിളക്കമുള്ള കറുത്ത ഷർട്ടും പാന്റുമാണ് ഹണി സിങ്ങ് ധരിച്ചത്.
കേക്കിന്റെ ചിത്രങ്ങൾ പങ്കുവച്ചതോടെ സ്വർണകേക്ക് കണ്ട് പലരും അമ്പരന്നിരിക്കുകയാണ്. സ്വർണകേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച ഇന്ത്യയിലെ ആദ്യ വനിത, ഈ കേക്ക് അലമാരയിൽ സൂക്ഷിക്കുമോ അതോ കഴിക്കുമോ എന്നെല്ലാം ചിത്രത്തിന് താഴെ പലരും കമന്റ് ചെയ്യുന്നുണ്ട്.
താരത്തിന് പിറന്നാൾ ആശംസകളുമായും നിരവധി പേർ എത്തുന്നുണ്ട്.