നിയമം എല്ലാവര്ക്കും ഒരുപോലെ ബാധകമാണ്. എന്നാല്‍, ചിലര്‍ക്ക് നിയമം കൂടുതല്‍ ഗുണമുണ്ട്. മന്ത്രിമാരും മന്ത്രിമാരുടെ അനുയായികള്‍ക്കുമാണ് ഇത്തരം ആനുകൂല്യങ്ങള്‍ അധികമായി നല്‍കുന്നത്. കഴിഞ്ഞ ദിവസം കെ.എസ്.ആര്.ടി.സിയില്‍ ഒരു അഴിച്ചു പണി നടന്നു. അഴിച്ചതും പണിതതുമെല്ലാം ചോദിക്കാനും പറയാനും ആരുമില്ലാത്ത ജീവനക്കാരെ ആണെന്നു മാത്രം. ചീഫ് ഓഫീസിലെ കമ്പ്യൂട്ടര്‍ വത്ക്കരണവും സ്പാര്‍ക്ക് നടപ്പാക്കലിനുമായി കന്യൂട്ടര്‍ പരിജ്ഞാനമുള്ള ജീവനക്കാരെ തിരഞ്ഞു പിടിച്ച് നിയമിച്ചിരുന്നു. ചീഫ് ഓഫീസിലെ സുഖ ശീതളിമയില്‍ ജോലി ചെയ്ത് സുഖം പിടിച്ച ജീവനക്കാരെയെല്ലാം പട്ടിക തയ്യാറാക്കി അതതു ഡിപ്പോയിലേക്ക് തിരിച്ചയക്കാനായിരുന്നു മന്ത്രി ഗണേശ് കുമാറിന്റെ തീരുമാനം.
തീരുമാനമൊക്കെ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ ചീഫ് ഓഫീസിലും മന്ത്രി ഓഫീസിലും ലെയ്സണ്‍ വര്‍ക്കുകള്‍ ശക്തമായി നടത്തി. തുടര്‍ന്ന് സ്പാര്‍ക്കിലെയും ചീഫ് ഓഫീസിലെയും മിക്ക ജീവനക്കാരെയും മിന്നല്‍ വേഗത്തില്‍ അവരുടെ മദര്‍ ഡിപ്പോകളിലേക്ക് മാറ്റി ഉത്തരവും ഇറങ്ങി. എന്നാല്‍, ചീഫ് ഓഫീലെ ചിലരെ മാത്രം ഉത്തരവോ, മന്ത്രിയോ തൊട്ടില്ലെന്നതാണ് തൊഴിലാലികളുടെ ഇപ്പോഴത്തെ പരാതി. മരാമത്ത് മന്ത്രി പി. എ മുഹമ്മദ് റിയാസിന്റെ പി.എയുടെ ഭാര്യ വെഞ്ഞാറമൂട് ഡിപ്പോയിലെ കണ്ടക്ടറാണ്.
ഇവരെ ഗണേശ് മന്ത്രിയുടെ ഉത്തരവ് തൊടാന്‍ ഭയപ്പെട്ടു. മുഖ്യമന്ത്രിയുടെ മരുമകന്റെ പി.എ തൊട്ടാല്‍ തൊട്ടവന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ഗണേശിനും വകുപ്പിനും നല്ലതു പോലെ അറിയാമെന്നാണ് തൊഴിലാലികളുടെ പ്രതികരണം. ഉത്തരവുകള്‍ എല്ലാവരെയും ബാധിക്കുമ്പോള്‍ മന്ത്രിയുടെ പി.എക്കു മാത്രം എന്തേ കൊമ്പുണ്ടോ. രണ്ടര വര്‍ഷമായി കണ്ടക്ടര്‍ തസ്തികയില്‍ നിന്നും ചീഫ് ഓഫീസില്‍ ജോലി ചെയ്യുന്ന ഇവര്‍, അവരുടെ ജോലിയുടെ കഴിവുകൊണ്ടോ കെ.എസ്.ആര്.ടി.സി.യെ ഒറ്റയ്ക്ക് ജോലി ചെയ്ത് രക്ഷപ്പെടുത്താനോ അല്ല ഇരിക്കുന്നതെന്ന് എന്താണ് ഏമാന്മാര്ക്ക് മനസ്സിലാകാത്തത്. ഇവരും മന്ത്രി ഗണേശ്്കുമാറിന്റെ ഉത്തരവില്‍ ഉള്‍പ്പെടുന്നവരാണ്.
ആ ഉത്തരവില്‍ നിന്നും ഇവര്‍ക്കു മാത്രം പ്രത്യേക പ്രിവലേജ് നല്കി മാറ്റി നിര്‍ത്തേണ്ടതില്ലെന്നും വെഞ്ഞാരമൂട് ഡിപ്പോയിലെ സ്ത്രീ ജീവനക്കാര്‍ പറയുന്നു. തങ്ങളുടെ ഭര്ത്താക്കന്മാര്ക്ക് ഉന്നതങ്ങളില്‍ പിടിയില്ലാത്തതു കൊണ്ടാണോ ഈ ഗതികേടിലെന്നും അവര്‍ ചോദിക്കുന്നു. ശമ്പളം കൃത്യമായി കിട്ടാന്‍ സ്വന്തം വകുപ്പിലെ തമ്പ്രാന്മാര്ക്ക് കനിവുണ്ടാകാന്‍ ആറ്രുകാല്‍ പൊങ്കാലയിട്ട വനിാ കണ്ടക്ടര്‍മാരെ കേരളം കണ്ടു. ഇവരുടെ കുടുംബങ്ങളിലും നിരവധി ജീവനുകളുണ്ട്.
അവര്‍ക്കു വേണ്ടിയാണ് ഇവര്‍ രാപ്പകല്‍ പണിയെടുക്കുന്നത്. ഇങ്ങനെ കണ്ടക്ടര്‍ തസ്തികയില്‍ കയറിപ്പറ്റിയിട്ട്, ചീഫ് ഓഫീസില്‍ സ്പെഷ്യല്‍ ഡ്യൂട്ടിക്ക് നിയമിതരായവര്‍ മറ്റുള്ളവരെപ്പോലെ ജോലി ചെയ്യാന്‍ തയ്യാറാകണം. അതില്‍ നിന്നും ഒരാളെപ്പോലും മാറ്റിനിര്‍ത്താന്‍ പാടില്ല. അതിപ്പോ മന്ത്രിയുടെ ഭാര്യ ആയാലും മകളായാലും, മരുമകളായാലും. ഇവിടെ അങ്ങനെയുള്ളവരേയല്ല. മന്ത്രിയുടെ പി.എയുടെ ഭാര്യക്കു വേണ്ടിയാണ് ഉത്തരിവിടാന്‍ തയ്യാറാകാത്തതെന്നാണ് ആരോപണം. ആനയെ പേടിക്കാം പക്ഷെ, ആനപ്പിണ്ടത്തെ പേടിക്കേണ്ട ആവശ്യമെന്താണ് എന്നും ജീവനക്കാര്‍ ചോദിക്കുന്നു.
പുതിയ എം.ഡി. വെഞ്ഞാറമൂടുകാരനാണ്.യ പഴയൊകു കെ.എസ്.ആര്.ടി.സി ജീവനക്കാരന്റെ മകനും. എം.ഡി.യുടെ പ്രദേശിക പ്രേമംമാണോ ഇവര്‍ക്കെതിരേ ഉത്തരവിറക്കാത്തതെന്ന സംശയവും തൊഴിലാലികള്‍ പങ്കുവെക്കുന്നുണ്ട്. എന്തായാലും മരാമത്ത് മന്ത്രിയുടെ പി.എയുടെ ഭാര്യക്ക് ഒരു നിയമവും ജോലിചെയ്യാന്‍ തയ്യാറാകുന്ന ജീവനക്കാര്‍ മറ്റൊരു നിയമവലും കെ.എസ്.ആര്.ടി.സിയില്‍ അനുവദിക്കില്ലെന്നാണ് ജീവനക്കാരുടെ നിലപാട്.
കഴിഞ്ഞ ദിവസം മുന്‍ എം.ഡി. ബിജു പ്രഭാകറിന്റെ വിശ്വസ്തനായ ഉദ്യോസ്ഥനെ സ്പാര്‍ക്കില്‍ നിന്നും നെടുമങ്ങാട് ഡിപ്പോയുടെ സ്റ്റേഷന് മാസ്റ്ററായി മാറ്റിയിരുന്നു. ഇതേ തുടര്‍ന്നാണ് മറ്റു ഡിപ്പോകളില്‍ നിന്നും ചീഫ് ഓഫീസിലേക്ക് സ്പെഷ്യല്‍ ഡ്യൂട്ടിക്കെത്തിയിട്ട് ഒളിച്ചിരുക്കുന്നവരുടെ കാര്യം പുറത്തു വരുന്നത്. ഇതില്‍ പ്രധാനിയാണ് മരാമത്ത് മന്ത്രിയുടെ പി.എ മുഹമ്മദ് റിയാസിന്റെ പി.എയുടെ ഭാര്യ.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക