ദോഹ: തിങ്കളാഴ്ച ദോഹയിൽ ആരംഭിക്കുന്ന പ്രഥമ ഖത്തര്‍ വെബ് സമ്മിറ്റില്‍ 12000 ത്തിലേറെ പേര് പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പങ്കെടുക്കാനായി പ്രതിനിധികൾ ബുക്ക് ചെയ്തതായും തയാറെടുപ്പുകൾ വിശദീകരിച്ചുകൊണ്ട് സംഘാടകര്‍ വ്യക്തമാക്കി.
കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന സ്വീകാര്യതയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വെബ് സമ്മിറ്റിന് ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു. 7500 പേരെ പങ്കെടുപ്പിക്കാനായിരുന്നു തീരുമാനം.
ഇത് 12000 കടന്നു. തിങ്കളാഴ്ച തുടങ്ങുന്ന സമ്മിറ്റ് 29 വരെ തുടരും. ദോഹ എക്സിബിഷന് ആൻഡ് കണ്വെന്ഷന് സെന്ററാണ് വേദി. 80 രാജ്യങ്ങളില്‍നിന്ന് ആയിരത്തിലേറെ സ്റ്റാര്‍ട്ടപ്പുകള്‍ പങ്കാളികളാണ്.
50 ശതമാനം മിഡിലീസ്റ്റില്നിന്നുള്ള കമ്പനികളാണെന്ന് വെബ് സമ്മിറ്റ് സി.ഇ.ഒ കാതറിന് മെഹര്‍ വ്യക്തമാക്കി. എമ്മി അവാര്‍ഡ് ജേതാവ് ട്രെവര്‍ നോഹ്, ഡബ്ല്യു.പി.പി സി.ഇ.ഒ മാര്‍ക് റീഡ്, ഡീപ് സ്പെയ്സ് ഇനീഷ്യേറ്റിവ് സ്ഥാപക സാറ സാബ്രി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ വെബ് സമ്മിറ്റിന്റെ ഭാഗമാകാനെത്തും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ