ദുബായ്/ തിരുവനന്തപുരം ∙ പ്രവാസിയായ നൃത്തധ്യാപിക കലാമണ്ഡലം ജിഷ സുമേഷ് നടത്തിവരുന്ന ലാസ്യകല എന്ന നൃത്ത സംഘത്തിലെ ഇരുപതോളം ശിഷ്യർ ഗൾഫിൽ നിന്നും ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ നൃത്താഞ്ജലി അർപ്പിക്കാനായി എത്തി. രണ്ടു സ്കൂൾ വിദ്യാർഥിനികളും 18 മുതിര്‍ന്നവരുമാണ് സംഘത്തിലുണ്ടായിരുന്നത് . കേരളത്തിന്റെ തനത് കലയായ മോഹിനിയാട്ടത്തിന് മുൻതൂക്കം കൊടുത്തു സംഘം അവതരിപ്പിച്ച ‘മാക്കവും മക്കളും’ എന്ന നൃത്ത ശിൽപം വളരെയേറെ ശ്രദ്ധ ആകർഷിച്ചു. മോഹിനിയാട്ടത്തിനൊപ്പം വടക്കൻ കേരളത്തിലെ ക്ഷേത്ര കലയായ തോറ്റവും സമന്വയിപ്പിച്ച് കലാമണ്ഡലം ജിഷ ചിട്ടപ്പെടുത്തിയതാണ് ഈ നൃത്ത ശിൽപം. നാളെ പത്മനാഭസ്വാമി ക്ഷേത്രത്തിലും ഈ സംഘം നൃത്താഞ്ജലി അവതരിപ്പിക്കും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ