മനാമ: നികുതി വെട്ടിപ്പ് നടത്തി നിരോധിത വസ്തുക്കൾ ബഹ്റൈനിലേക്ക് കടത്താൻ ശ്രമിച്ച രണ്ട് ഏഷ്യക്കാരെ റിമാൻഡ് ചെയ്യാൻ നികുതി വെട്ടിപ്പ് കുറ്റകൃത്യ യൂനിറ്റ് മേധാവി ഉത്തരവിട്ടു. ഏഷ്യക്കാരായ രണ്ടുപേരാണ് നിരോധിത വസ്തുക്കൾ ബഹ്റൈനിലെത്തിക്കാൻ ശ്രമിക്കുകയും കൂടാതെ നികുതി വെട്ടിപ്പ് നടത്താനും ഉദ്യമിച്ചത്. പ്രതികളിലൊരാളുടെ കമ്പനിയുടെ പേരിലാണ് നിരോധിത ഉൽപന്നങ്ങൾ ഇറക്കുമതി നടത്താൻ ശ്രമിച്ചത്. വിദേശരാജ്യത്ത് നിന്നുമെത്തിയ ചരക്ക് കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിലാണ് നിരോധിത ഉൽപന്നങ്ങൾ കണ്ടെത്തിയത്. ഇന്ത്യയിൽ നിന്നുള്ള പാൻ പരാഗാണ് ഇത്തരത്തിൽ എത്തിച്ചത്. ഇറക്കുമതി ചെയ്യാനുപയോഗിച്ച രേഖകളും വസ്തുക്കളും പരിശോധിച്ചപ്പോഴാണ് ഇന്ത്യൻ നിർമിത പാൻപരാഗാണ് എത്തിച്ചതെന്ന് കണ്ടെത്തുകയും അതിന്റെ അടിസ്ഥാനത്തിൽ രണ്ടുപേരെ റിമാൻഡ് ചെയ്യാൻ ഉത്തരവിടുകയുമായിരുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ