കുവൈത്ത് സിറ്റി: ദേശീയ – വിമോചന ദിനം പ്രമാണിച്ച് സയൻ്റിഫിക് സെന്ററില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം സൗജന്യമാക്കുന്നു. ഞായർ, തിങ്കൾ ദിവസങ്ങളിലാണ് സൗജന്യ പ്രവേശനം അനുവദിക്കുക. അക്വേറിയം, ഡിസ്കവറി പ്ലസ്, ഐമാക്സ് തിയറ്റർ എന്നിവിടങ്ങളിലേക്കും പ്രവേശനം സൗജന്യമായിരിക്കും.
ഗൾഫ് മേഖലയിലെ വന്യജീവികളെയും പരിസ്ഥിതി വ്യവസ്ഥകളെയും കുറിച്ച് പൊതുജന അവബോധവും അറിവും പ്രോത്സാഹിപ്പിക്കുക ലക്ഷ്യത്തോടെയാണ് സയന്റിഫിക് സെന്റർ സ്ഥാപിച്ചത്.
1992ലാണ് കുവൈത്ത് സയന്റിഫിക് സെന്റർ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്. മേഖലയിലെ തന്നെ ഏറ്റവും വലിയ അക്വേറിയമുള്ളത് ഇവിടെയാണ്. നിലവില്‍ മുതിര്‍ന്നവര്‍ക്ക് അക്വേറിയത്തിലേക്ക് 3.5 ദിനാറും ഡിസ്കവറി പ്ലസിലേക്ക് രണ്ടു ദിനാറും ഐമാക്സ് 3ഡിയിലേക്ക് 3.5 ദിനാറുമാണ് ഈടാക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ