ശനിയാഴ്ച രാജ്യത്തുടനീളം മഴയെത്തി

കു​വൈ​ത്ത് സി​റ്റി: ശ​നി​യാ​ഴ്ച രാ​ജ്യ​ത്തുട​നീ​ളം മ​ഴ. വൈ​കീ​ട്ടോ​ടെ എ​ത്തി​യ മ​ഴ രാ​ജ്യ​ത്ത് എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും മി​ത​മാ​യ രീ​തി​യി​ൽ പെ​യ്തു. ശ​നി​യാ​ഴ്ച പ​ക​ൽ അ​ന്ത​രീ​ക്ഷം മൂ​ടി​ക്കെട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. വൈ​കീ​ട്ടോ​ടെ എ​ത്തി​യ മ​ഴ റോ​ഡു​ക​ളി​ലും താ​ഴ്ച പ്ര​ദേ​ശ​ങ്ങ​ളി​ലും ചെ​റി​യ രൂ​പ​ത്തി​ൽ വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​യി.

മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ മ​ഴ ശ​ക്ത​മാ​കാ​ത്ത​തി​നാ​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല. മ​ഴ എ​ത്തി​യ​യോ​ടെ താ​പ​നി​ല​യി​ൽ വ്യ​ത്യാ​സം വ​ന്നു. രാ​ത്രി ത​ണു​പ്പും കൂ​ടി.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ