കുവൈത്ത് സിറ്റി: വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ലബനീസ് കുടുംബങ്ങൾക്കും സിറിയൻ അഭയാർഥികൾക്കും കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) സഹായം വിതരണം ചെയ്യും. ജനുവരിയിൽ ഉണ്ടായ പേമാരിയും വെള്ളപ്പൊക്കവും നിരവധി ഗ്രാമങ്ങൾക്കും അഭയാർഥി ക്യാമ്പുകൾക്കും കൃഷിയിടങ്ങൾക്കും നാശം വരുത്തിയതായി ലെബനീസ് റെഡ് ക്രോസിന്റെ ദുരിതാശ്വാസ കോഓഡിനേറ്റർ പറഞ്ഞു.
1000 കുടുംബങ്ങളെയാണ് നാശനഷ്ടം ബാധിച്ചത്. ഭക്ഷണം, പുതപ്പുകൾ, വസ്ത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള മാനുഷിക സാമഗ്രികൾ റെഡ് ക്രോസിന്റെയും കുവൈത്ത് എംബസിയുടെയും ഏകോപനത്തോടെ ഒരാഴ്ചക്കുള്ളിൽ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ