മസ്‌കത്ത് ∙ വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ജെ രത്‌നകുമാറിനെ വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷനൽ കൗൺസിൽ ആദരിച്ചു. 2024-2025 കാലത്തേക്കുള പുതിയ സാരഥികളുടെ സ്ഥാനാരോഹണ ചടങ്ങിലാണ് വേൾഡ് മലയാളി ഫെഡറേഷൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ജെ. രത്‌നകുമാറിനെ ആദരിച്ചത്. രത്‌നകുമാറിനെ നാഷനൽ കോ ഓർഡിനേറ്റർ സുനിൽ കുമാർ പൊന്നാട അണിയിച്ചു. തുടർന്ന് പുതിയ ഭാരവാഹികൾക്ക് ഡോ. രത്‌നകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ അംഗങ്ങളായ അമ്മുജം രവീന്ദ്രൻ (ഗ്ലോബൽ വൈസ് പ്രസിഡന്റ്), രാജൻ വി കോക്കൂരി (ഗ്ലോബൽ മലയാളം കോഡിനേറ്റർ), സുധീർ ചന്ദ്രോത്ത് (ഗ്ലോബൽ ഐ ടി ആന്റ് എച്ച് ആർ കോഡിനേറ്റർ), ഉല്ലാസ് ചേരിയൻ (മിഡിൽ ഈസ്റ്റ് കോഓർഡിനേറ്റർ), ജയാനന്ദൻ (മിഡിൽ ഈസ്റ്റ് ജോയിന്റ് സെക്രട്ടറി), ബാബു തോമസ് (മിഡിൽ ഈസ്റ്റ് മലയാളം ഫോറം കോർഡിനേറ്റർ), നീത്ത അനിൽ (മിഡിൽ ഈസ്റ്റ് മെമ്പർഷിപ് ഫോറം കോർഡിനേറ്റർ), പുതിയ കോർ കമ്മിറ്റി അംഗങ്ങളായ സുനിൽ കുമാർ (നാഷനൽ കോഡിനേറ്റർ), ജോർജ് പി രാജൻ (നാഷനൽ പ്രസിഡന്റ്), ഷേയ്ക്ക് റഫീഖ് (നാഷനൽ സെക്രട്ടറി, ജോസഫ് വലിയ വീട്ടിൽ (നാഷണൽ ട്രഷറർ), പദ്മകുമാർ (മസ്‌കത്ത് സ്‌റ്റേറ്റ് പ്രസിഡന്റ്), നിമ്മി ജോസ് (നിസ്‌വ സ്‌റ്റേറ്റ് പ്രസിഡന്റ്) എന്നിവരെയും ആദരിച്ചു.
തുടർന്ന് വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ ഹെൽത്ത് കോഓർഡിനേറ്റർ ഡോക്ടർ ലാൽ കൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ ഡോ. അരുൺ ബാബു പനക്കൽ (എം ഡി) ‘മെൻസ് ഹെൽത്ത് വാട്ട് വി നീഡ് ടു നോ’ എന്ന വിഷയത്തിൽ സംസാരിച്ചു. ഈ വിഷയത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ അംഗങ്ങളുടെ സംശയങ്ങൾക്ക് ചോദ്യോത്തര വേളയിൽ ഡോക്ടർ അരുൺ ബാബു പനക്കൽ മറുപടി നൽകുകയും ചെയ്തു. പദ്മകുമാർ നന്ദി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ