മസ്കത്ത് ∙ ബൗഷർ ജിഎഫ്സി അൽ അൻസാരി കപ്പ് സീസൺ 5ൽ ഡൈനാമോസ് എഫ് സി ജേതാക്കളായി. സ്മാഷേഴ്സ് എഫ് സിയെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തിയാണു ഡൈനാമോസ് കിരീടം ചൂടിയത്. ഫൈനലിൽ ലഭിച്ച ഫ്രീ കിക്ക് ഗോളാക്കി ഡൈനാമോസിന്റെ സുബിൻ ഫൈനലിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കി.
ടൂർണമെന്റിലെ മികച്ച താരം ആയി സുബിൻ ഡൈനാമോസ്, കീപ്പർ അജു സ്മാഷേഴ്സ്, പ്രതിരോധ താരം ഷഹ്മിദലി മസ്കത്ത് ഹാമേഴ്സ്, ഏറ്റവും കൂടുതൽ ഗോൾ അടിച്ച താരമായി ഉനൈസ് സെന്ന മലബാർ നെസ്റ്റോ എഫ് സി എന്നിവരെ തിരഞ്ഞെടുത്തു. കുട്ടികൾക്കായി നടത്തിയ അക്കാദമി മത്സരങ്ങളിൽ എസ് ഡി കെ അക്കാദമി ജേതക്കളായി. പ്രോസോൺ സ്പോർട്സ് അക്കാദമി രണ്ടാം സ്ഥാനത്തിനും അർഹരായി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ