തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ആശങ്കയായി തിരുവനന്തപുരം നഗരത്തിൽ നേരിയ മഴ. ക്ഷേത്രപരിസരത്തും നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലും ചാറ്റൽ മഴ പെയ്തിരുന്നു.
അടുത്ത മൂന്നു മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.
സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് മഴയ്ക്ക സാധ്യത.
Read More……
- നിലപാട് കടുപ്പിച്ചു ലീഗ്:വിട്ടുവീഴ്ചയ്ക്കില്ലെന്നും ന്യായമായ ആവശ്യമാണെന്നും:ഇ.ടി മുഹമ്മദ് ബഷീർ
- രണ്ടുപേരുകൾ കൂടി വയനാട്ടിൽ പരിഗണിച്ച് സിപിഐ ജില്ലാ നേതൃത്വം
- കെഎസ്ആർടിസി യൂണിഫോം പരിഷ്കരിച്ചു; വനിത കണ്ടക്ടർമാർക്ക് ബസിൽ പാന്റ്സും ഷർട്ടും ധരിക്കാം, ഓവർകോട്ട് നിർബന്ധം
- പാലക്കാട് കഞ്ചിക്കോട്ട് ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം
- വയനാട്ടിലേക്ക് ഇനി രാഹുൽ ഇല്ല? പകരക്കാരനെ തേടി കോൺഗ്രസ്
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
അതേസമയം ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തിലണ് തലസ്ഥാന നഗരവും പരിസരപ്രദേശങ്ങളും. ഇത്തവണ പൊങ്കാല അര്‍പ്പിക്കാന്‍ എത്തുന്നവരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ കൂടുമെന്നാണ് വിലയിരുത്തല്‍.
തിരുവനന്തപുരം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങളാണ് പൊങ്കാലയോട് അനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുള്ളത്.