കോഴിക്കോട്: ഇൻഡ്യ മുന്നണിയെ നയിക്കുന്ന കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തിൽ മത്സരിക്കാനുള്ള സാധ്യതയില്ലെന്ന് സൂചനകൾ. പ്രതിപക്ഷ ഐക്യത്തിലെ നിർണായക ശക്തിയായ ഇടതുപക്ഷവുമായി നേരിട്ട് മത്സരിക്കുന്നത് ദേശീയ തലത്തിൽ തിരിച്ചടിയായേക്കും എന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വീണ്ടും വയനാട് ലോക്സഭാ സീറ്റില്‍നിന്ന് മത്സരിക്കണം എന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും രാഹുൽ വഴങ്ങില്ലെന്നാണ് സൂചനകൾ.
കർണാടകയിലോ തെലങ്കാനയിലോ തമിഴ്നാട്ടിലോ രാഹുലിന് സുരക്ഷിത സീറ്റ് ഒരുക്കാനാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ നീക്കം. രാഹുലിന് പകരം വയനാട്ടിൽ ആര് ചർച്ചകളും കോൺഗ്രസിൽ സജീവമായിട്ടുണ്ട്. സംസ്ഥാനത്തുണ്ടായ കഴിഞ്ഞ തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം ആവർത്തിക്കാന്‍ രാഹുലിന്റെ സ്ഥാനാർഥിത്വം സഹായിക്കുമെന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
രാഹുൽ ഗാന്ധി മത്സരിക്കുന്നത് തടയാനാണ് ഇടതു മുന്നണിയുടെ ദേശീയ മുഖമാ ആനിരാജയുടെ പേര് സിപിഐ പരിഗണിക്കുന്നത്. ഇതിന് പിന്നിൽ സിപിഎം ആണെന്നാണ് സൂചന. നിലവിൽ കേരളത്തിൽ മാത്രം കരുത്തുള്ള ഇടതു മുന്നണിക്ക് രാഹുലിൻ്റെ സ്ഥാനാർത്ഥിത്വം തിരിച്ചടിയാകുമെന്ന് സിപിഎം ഉം സിപിഐയും കണക്കുകൂട്ടുന്നു. അതുകൊണ്ട് എന്ത് വിലയും കൊടുത്ത് അത് തടയുക എന്നതാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ. ഇടതു മുന്നണിയുടെ ഈ നീക്കം ഏറെക്കുറെ ഫലിച്ചെന്നാണ് സൂചനകൾ.
രാഹുൽ മത്സരിച്ചില്ലെങ്കിൽ യുഡിഎഫ് കൺവീനർ എംഎം ഹസൻ മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിൻ്റെ പേരും പരിഗണനയിലുണ്ട് എന്നാണ് വിവരം. രാഹുൽ ഇല്ലെങ്കിൽ കോൺഗ്രസിലെ നേതാക്കൾ പലരും സുരക്ഷിതമണ്ഡലമായ വയനാട്ടിൽ നോട്ടമിട്ടിട്ടുണ്ട്. ഇത് പാർട്ടിയിൽ തർക്കങ്ങൾക്കിടയാക്കും. അതൊഴിവാക്കാൻ കെ.സി.വേണുഗോപാലിനെ രംഗത്തിറക്കാനാണ് സാധ്യത. ഹൈക്കമാൻഡോ രാഹുലോ നിർദ്ദേശിച്ചാൽ വേണുഗോപാൽ മത്സരിക്കാനാണ് സാധ്യത.
Read more :
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ സ്റ്റേയ്ഡ് പാലത്തിൻ്റെ ഉദ്ഘാടനം ഇന്ന്
- യുഡിഎഫ് പൊളിയുമോ? ലീഗ് – കോൺഗ്രസ് നിർണായക ചർച്ച ഇന്ന്; മുന്നണി യോഗം മാറ്റി
- ‘കരുത്തുറ്റ സാംസ്കാരിക മേഖല ലക്ഷ്യം’ മുഖ്യമന്ത്രിയുടെ മുഖാമുഖം ഇന്ന് തൃശൂരിൽ
- യുപി മുഖ്യമന്ത്രിയെ വധിക്കുമെന്ന വ്യാജ പ്രചാരണം: ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ പരാതി നൽകി സിദ്ധിഖ് കാപ്പന്റെ ഭാര്യ
- വന്യജീവി ആക്രമണം തടയാൻ വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ; പ്രത്യേക സിസിഎഫ് ഓഫീസർക്ക് ചുമതല
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക