മൂന്നാം സീറ്റ് വിഷയം ന്യായമായ ആവശ്യമാണെന്നും അതിൽ വിട്ടുവീഴ്ചക്കില്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇ.ടി മുഹമ്മദ് ബഷീർ പ്രതികരിച്ചു.മുസ്ലിം ലീഗിന്റെ ന്യായമായ ആവശ്യം കോൺഗ്രസ് അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും ചർച്ചയ്ക്ക് ശേഷം ബാക്കി പ്രതികരിക്കാമെന്നും ഇ ടി മുഹമ്മദ് ബഷീർ എംപി കൂട്ടിച്ചേർത്തു.
അതേസമയം കോൺഗ്രസ്- ലീഗ് ചർച്ചയ്ക്കായി ലീഗ് നേതാക്കൾ ആലുവ ഗസ്റ്റ് ഹൗസിൽ എത്തി. പി.കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ്, പി എം എ സലാം, ഇ ടി മുഹമ്മദ് ബഷീർ എന്നിവരാണ് എത്തിയത്. 11 മണിക്ക് ആലുവ പാലസിൽ ആണ് യോഗം.കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, യുഡിഎഫ് കൺവീനർ എം.എം ഹസൻ എന്നിവർ കോൺഗ്രസിൽ നിന്നും ചർച്ചയിൽ പങ്കെടുക്കും.
Read more ….
- പാലക്കാട് കഞ്ചിക്കോട്ട് ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം
- സംസ്ഥാനങ്ങൾക്ക് FCI വഴി ഇനി അരിയില്ല; ഭാരത് അരിക്ക് വേണ്ടി കേന്ദ്രത്തിന്റെ തന്ത്രം ,പൊതുവിതരണ സംവിധാനത്തിന് തിരിച്ചടി
- പ്രാർത്ഥന നടത്താൻ അനുവദിക്കുന്നില്ല : കർണാടകയിൽ കോളേജ് വിദ്യാർഥിനികൾ പ്രതിഷേധവുമായി രംഗത്ത്
- കെഎസ്ആർടിസി യൂണിഫോം പരിഷ്കരിച്ചു; വനിത കണ്ടക്ടർമാർക്ക് ബസിൽ പാന്റ്സും ഷർട്ടും ധരിക്കാം, ഓവർകോട്ട് നിർബന്ധം
- പ്രസിഡന്റ് സ്ഥാനാർഥിത്വം: സൗത്ത് കരോളിന പ്രൈമറിയിൽ നിക്കി ഹേലിയെ തകർത്ത് ഡൊണാൾഡ് ട്രംപിന് ജയം
മൂന്നാം സീറ്റ് വേണമെന്ന കാര്യത്തിൽ ലീഗ് ഉറച്ച് നിൽക്കും. പുതുതായി സീറ്റ് നൽകുകയാണെങ്കിൽ അത് ഏതായിരിക്കും എന്നതിലും തീരുമാനം എടുക്കും. രാജ്യസഭ സീറ്റ് നൽകി ലീഗിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഒറ്റക്ക് മത്സരിക്കനാണ് ലീഗ് നീക്കം.