റിയാദ്: വ്യോമഗതാഗത രംഗത്ത് സഹകരിക്കാൻ സൗദി അറേബ്യയും ചൈനയും. ചൈനീസ് സന്ദർശനത്തിനിടെ സൗദി സിവിൽ ഏവിയേഷൻ പ്രസിഡൻറ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽദുവൈലജും ചൈനീസ് സിവിൽ ഏവിയേഷൻ മേധാവി സോങ് ജിയും ഇതുസംബന്ധിച്ചുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ചു.
എയർപോർട്ടുകളുടെ എണ്ണം വർധിപ്പിക്കുക, വ്യോമഗതാഗതത്തിന്റെ വളർച്ചയിൽ പങ്കാളികളാവുക, ഇരു രാജ്യങ്ങൾക്കുമിടയിൽ ഗതാഗത, വിമാന ചരക്ക് ഗതാഗത മേഖലകളിലെ സഹകരണം വികസിപ്പിക്കുക എന്നിവ ധാരണപത്രത്തിലുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ നിലവിലെ കരാർ പുതുക്കലും ലക്ഷ്യമിടുന്നു.
വ്യോമമേഖലയിലെ പുതിയ ധാരണപത്രം സൗദിയും ചൈനയും തമ്മിലുള്ള വ്യാപാര വിനിമയം വർധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ചയെ പിന്തുണക്കുന്നതിനും ‘വിഷൻ 2030’ന്റെയും ദേശീയ വ്യോമയാന തന്ത്രത്തിന്റെയും ലക്ഷ്യങ്ങൾക്ക് അനുസൃതമായി ആഗോള കണക്ടിവിറ്റി വർധിപ്പിക്കുന്നതിനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ