തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിസ്ഥിതി പരിതാപക കരമായ അവസ്ഥയിൽ ജയിലുകളുടെ പരിപാലന ചിലവും കൂടുന്നു. ബജറ്റില്‍ വകയിരുത്തിയ 27.50 കോടിയും ചെലവായതോടെ അധികമായി 2.40 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചു. ട്രഷറിനിയന്ത്രത്തിൽ ഇളവ് വരുത്തിയാണ് തുക നൽകുന്നത്.
തടവുപുള്ളികള്‍ക്കുള്ള ഭക്ഷണ ചെലവിനും ധനസഹായത്തിനും അധികമായി. വൈദ്യുതി ബില്ലടയ്ക്കുന്നതിനായി 40 ലക്ഷം രൂപയും ഇതോടൊപ്പം അനുവദിച്ചിട്ടുണ്ട്. ബജറ്റില്‍ ജയിലുകൾക്ക് വകയിരുത്തിയ 27.50 കോടിയും ചിലവായതോടെയാണ് അധികതുക അനുവദിച്ചിരിക്കുന്നത്. ട്രഷറി നിയന്ത്രണത്തിന് ഇളവ് വരുത്തിയാണ് പണം നൽകുന്നത്.
കേരളത്തിൽ കുറ്റകൃത്യങ്ങൾ കൂടിയതോടെ ജയിലുകളില്‍ തടവുകാരുടെ എണ്ണം കൂടിയതും സാധനങ്ങളുടെ വില വര്‍ധനവുമാണ് ജയിലുകളിലെ ചിലവ് അനുവദിച്ച തുകയും കഴിഞ്ഞ് ഉയർന്നതെന്നാണ് വിലയിരുത്തല്‍.
പൂജപ്പുര, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് 54 ജയിലാണ് ഉള്ളത്. ഇതില്‍ രണ്ട് ഓപ്പണ്‍ ജയിലും ഒരു ഓപ്പണ്‍ വനിതാ ജയിലും മൂന്ന് വനിതാ ജയിലും ഒരു അതീവ സുരക്ഷാ ജയിലും കുട്ടിക്കുറ്റവാളികളെ താമസിപ്പിക്കാന്‍ ഒരു ബോര്‍സ്റ്റല്‍ സ്‌കൂളുമുണ്ട്.
54 ജയിലകളിലുമായി പരമാവധി 6017 തടവുകാരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം മാത്രമേയുള്ളു. 2023 ജനുവരി മുതൽ ഡിസംബർ വരെ 8341 തടവുകാരാണ് കേരളത്തിലെ ജയിലുകളിലുള്ളത്. ഇവരില്‍ 8167 പേര്‍ പുരുഷന്‍മാരും 173 പേര്‍ സ്ത്രീകളുമാണ്.ആകെയുള്ള തടവുകാരില്‍ 4393 പേര്‍ റിമാന്റ് തടവുകാരാണ്. 2909 പേര്‍ ശിക്ഷിക്കപ്പെട്ടവരും 941 പേര്‍ വിചാരണ നേരിടുന്നവരുമാണ് എന്നാണ് കഴിഞ്ഞ വർഷത്തെ കണക്കുകൾ വ്യക്തമാക്കുന്നത്.
സംസ്ഥാനത്തെ ജയിലുകളില്‍ പരമാവധി ശേഷിയുടെ 30 മുതല്‍ 100 ശതമാനത്തിലധികം തടവുകാര്‍ അധികമുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പോക്‌സോ-ലഹരിക്കടത്ത് കേസുകളുടെ വര്‍ധന, ജാമ്യം നല്‍കുന്നതില്‍ കോടതികളുടെ കര്‍ശന നിലപാട്, കോടതിനടപടികളിലെ കാലതാമസം, ശിക്ഷയിളവ് നല്‍കുന്നതിലുണ്ടായ കുറവ്, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന അന്യസംസ്ഥാനക്കാരുടെ ബാഹുല്യം തുടങ്ങിയവയൊക്കെയാണ് തടവുകാരുടെ എണ്ണം കൂടുന്നതിന് പ്രധാന കാരണം കാരണം.
ജയിലിലും ചിലവ് പിടിച്ചാൽ കിട്ടാത്ത തരത്തിൽ കുടുമ്പോൾ ഇതിനുള്ള തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ധനവകുപ്പ്. പല കാര്യങ്ങൾക്കും അധിക തുക നൽകാൻ ഉത്തരവിടുന്നത് ശീലമായ ധനമന്ത്രി ബാലഗോപാൽ ജയിലിലെ കണക്ക് കേട്ട് അന്തംവിട്ട് ഇരിപ്പാണ് എന്നാണ് അദ്ദേഹത്തിൻ്റെ വിമർശകർ പരിഹസിക്കുന്നത്.