ദുബായ് ∙ കാസര്‍കോട് ജില്ലയിലെ എല്ലാ ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചുള്ള കെസെഫ് ഉത്തരോത്സവം നാളെ വൈകിട്ട് 4 മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുമെന്ന് കാസര്‍കോട് എക്സ്പാട്രിയേറ്റ്സ് സോഷ്യോ, എകണോമിക് ഫോറം (കെസെഫ്) ചെയര്മാന് നിസാര്‍ തളങ്കര, സെക്രട്ടറി ജനറല്‍ മുരളീധരന് നമ്പ്യാര്‍, ട്രഷറര്‍ എം. സി . ഹനീഫ എന്നിവര്‍ അറിയിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എം പി, ജില്ലയിലെ അഞ്ച് എംഎല്‍എമാരായ എന്‍.എ. നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരന്, എം. രാജഗോപാലന്‍, എ.കെ.എം അഷ്റഫ് എന്നിവർ പങ്കെടുക്കും. പരീക്ഷകളിൽ ഉന്നത വിജയം നേടിയ കെസെഫ് അംഗങ്ങളുടെ മക്കള്‍ക്കുള്ള സ്കൊളാസ്റ്റിക് അവാര്‍ഡ് വിതരണം ചെയ്യും. കാസര്‍കോടിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന സ്റ്റേജ് പരിപാടികളും ഉണ്ടാകും.
യുഎഇയിലെ കാസര്‍കോട് ജില്ലക്കാരുടെ സംഘടനയായ കെസെഫിന്റെ 22–ാം വാര്‍ഷികാഘോഷമായാണ് ഉത്തരോത്സവം 2024. പ്രോഗ്രാം ഫിനാന്‍സ് കമ്മിറ്റി ചെയര്മാന് വി. നാരായണന് നായരുടെ നേതൃത്വത്തില്‍ ഒരുക്കം പൂര്‍ത്തിയായി. ഫോൺ-055 7219845.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ