ദുബായ് ∙ യുഎഇയിൽ കുറഞ്ഞ വിലയിൽ സ്വപ്നഭവനം കണ്ടെത്താൻ സഹായിക്കുന്ന ‘സാം ഹോം’ പ്രോപ്പർട്ടീസിന്റെ ലോഗോ ദുബായിൽ പ്രകാശനം ചെയ്തു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിശ്വസ്ത സംരംഭകനായ സുല്‍ഫിഖര്‍ അഹ്മദ് മൈലക്കര ചെയര്‍മാനായ പുതിയ സ്ഥാപനമാണ് സാം ഹോം പ്രോപര്‍ട്ടീസ്. ഐപിഎയുടെ നെറ്റ് വർക്ക് ചടങ്ങിൽ ചെയർമാൻ സൈനുദ്ദീൻ ലോഗോ പ്രകാശനം നിർവഹിച്ചു. ഫൈസൽ മലബാർ ഗോൾഡ്, സിദ്ദിഖ്, കെ.വി. ഷംസുദ്ദീൻ, ലത്തീഫ് അൽ ഷറൂനി, ചാക്കോ ഊളക്കാടൻ, സാം ഹോം പ്രോപ്പർട്ടീസിന്റെ അഡ്മിൻ മാനേജർ ഓസ്റ്റിന അജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.
താങ്ങാവുന്ന വിലയിൽ യുഎഇയിലെ എല്ലാ എമിറേറ്റുകളിലും വസ്തുവകകൾ വാങ്ങാൻ ‘സാം ഹോം’ പ്രോപ്പർട്ടീസ് സഹായിക്കുമെന്നും വൈവിധ്യമാർന്ന ഓപ്ഷനുകളിൽ ഉപയോക്താക്കൾക്ക് വില്ലകളും അപ്പാർട്ട്മെന്റും ടൗൺഹൗസുകളും ലഭ്യമാക്കുമെന്നും സുൽഫിക്കർ അഹ്മദ് പറഞ്ഞു. ആവശ്യക്കാരെ എല്ലാ ഘട്ടത്തിലും സഹായിക്കാൻ ‘സാം ഹോം’ പ്രോപ്പർട്ടീസിന്റെ കീഴിൽ വിദഗ്ധരായ സംഘം പ്രവർത്തിക്കുന്നുണ്ട്.
റിയൽ എസ്റ്റേറ്റ് വ്യവസായത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ഉപയോക്താക്കൾക്ക് അവബോധം നൽകും. ദുബായ് വേൾഡ് ട്രേഡ് സെന്ററിന് എതിർവശത്തുള്ള വൈറ്റ്ക്രൗൺ ബിൽഡിങ്ങിലെ 502 -ാം നമ്പർ മുറിയിലാണ് പ്രധാന ഓഫിസ് പ്രവർത്തിക്കുന്നത്. വിവരങ്ങൾക്ക് 00971506531727, 800392249 (ടോൾഫ്രീ).
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ